updated on:2019-03-05 01:40 PM
ജിംഖാന നാലപ്പാട് ട്രോഫി; അറൂസ് അല്‍ സബാഹ് ജേതാക്കള്‍

www.utharadesam.com 2019-03-05 01:40 PM,
ദുബായ്: അഞ്ചാമത് ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എച്ച്.ഡബ്ലൂ.എ മംഗളുരിനെ പരാജയപ്പെടുത്തി അറൂസ് അല്‍ സബാഹ് എഫ്.സി ജേതാക്കളായി. ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച കളിയില്‍ ടൈബ്രേക്കറിലൂടെയാണ് ജേതാക്കളായത്.
യഹ്‌യ തളങ്കര ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന യു. എ.ഇ ദേശീയ തല ടൈം റേസിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാന നേടിയ സുഹൈര്‍ യഹ്‌യ തളങ്കരയെ ടൂര്‍ണമെന്റ് ചടങ്ങില്‍ ആദരിച്ചു. ഷാര്‍ജ പൊലീസ് ഡ്രൈവിംഗ് ടെസ്റ്റ് വിഭാഗം ഡയറക്ടര്‍ അഹമ്മദ് മുഹമ്മദ് സൈഫ് അല്‍ സുവൈദി ഉപഹാരം സമ്മാനിച്ചു. ബംഗളൂരു ഐ.ടി.ഐ ഫുട്‌ബോള്‍ ടീം മുന്‍ താരം സ്‌ട്രൈക്കര്‍ അബ്ദുല്ലയ്ക്ക് ഉപഹാരം സമ്മാനിച്ചു.
യു.എ.ഇ സഹിഷ്ണുതാ വര്‍ഷത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ഒപ്പുമതില്‍ എം. എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സമാപന പരിപാടിയില്‍ നാലപ്പാട് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല നാലപ്പാട് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. യഹ്‌യ തളങ്കര, റിയാസ് അപ്‌സര, സുഹൈര്‍ തളങ്കര, തമ്പാന്‍ പൊതുവാള്‍, മന്‍സൂര്‍ തിടില്‍, മുഹമ്മദ് കുഞ്ഞി കാദിരി, ഹനീഫ മരവയല്‍, എം.എ മുഹമ്മദ് കുഞ്ഞി, ഫൈസല്‍ മുഹ്‌സിന്‍, ബഷീര്‍ ടബാസ്‌കോ, അഷ്‌റഫ് ബോസ്, തബ്‌രീസ്, അമീര്‍ കല്ലട്ര, മന്‍സൂര്‍ മേല്‍പറമ്പ്, അഷ്‌റഫ് കര്‍ള, അബ്ദുല്‍ അസീസ് സി. ബി, ഇല്യാസ് പള്ളിപ്പുറം, ഫിറോസ് ബേക്കല്‍, പ്രഭാകരന്‍ അപ്പുകന്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.



Recent News
  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി