updated on:2019-03-07 08:46 PM
ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

www.utharadesam.com 2019-03-07 08:46 PM,
ദുബായ്: ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സോക്കര്‍ ലീഗും കാസര്‍കോടിയന്‍ മെഗാ മീറ്റും സംഘടിപ്പിച്ചു.
മുസ്‌ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണയ്ക്കായി ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി ദുബായ് വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രഥമ സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പന്ത്രണ്ടു ടീമുകള്‍ മത്സരിച്ചു.
ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ശക്തരായ സ്‌ക്വയര്‍ വണ്‍ എഫ്.സിയെ പരാജയപ്പെടുത്തി ജി.എഫ്.സി ഒറവങ്കര ജേതാക്കളായി.
വ്യത്യസ്തങ്ങളായ വിനോദ, വിജ്ഞാന മത്സരങ്ങള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി വെവ്വേറെ സംഘടിപ്പിച്ചിരുന്നു. ഫ്‌ളവേഴ്‌സ് എഫ്.എം ആര്‍.ജെ രശ്മി നായര്‍, ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ മത്സര പരിപാടികള്‍ നിയന്ത്രിച്ചു. മജീഷ്യന്‍ ചാര്‍ളിയുടെ പ്രകടനം കുട്ടികള്‍ക്ക് വിസ്മയം പകര്‍ന്നു. കുടുംബിനികള്‍ക്ക് പുഡ്ഡിംഗ് കേക്ക് ഡെക്കറേഷന്‍ മത്സരം നടത്തി.
ഗായകന്‍ അഫ്‌സലിന്റെ ഗാന വിരുന്ന് സദസ്സിനെ കൈയ്യിലെടുത്തു. അല്‍ നൂര്‍ പോളി ക്ലിനിക് പ്രത്യേക മെഡിക്കല്‍ പരിശോധന സൗകര്യം ഒരുക്കിയിരുന്നു.
ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലും കാസര്‍കോടിയന്‍ മെഗാ മീറ്റിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയും നിര്‍വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ.ബി. ഷാഫി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ അമീര്‍ കല്ലട്ര, സ്‌ട്രൈക്കര്‍ അബ്ദുല്ല, ജബ്ബാര്‍ തെക്കില്‍, അബ്ദുല്‍ ഖാദര്‍ കളനാട് എന്നിവരെ പൊന്നാടയും മോമെന്റെയും നല്‍കി ആദരിച്ചു. ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷതവഹിച്ചു. ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, എം.എ മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി, സലാം കന്യാപ്പാടി, ഹനീഫ ടി.ആര്‍, അഫ്‌സല്‍ മെട്ടമ്മല്‍, അഷ്‌റഫ് കര്‍ള, അസീസ് കീഴൂര്‍, സിദ്ദിഖ് പള്ളിപ്പുഴ, റഷീദ് ഹാജി കല്ലിങ്കല്‍, നൂറുദ്ധീന്‍ കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം, ഹസൈനര്‍ ബീജന്തെടുക്ക, യുസഫ് മുക്കൂട്, ഫൈസല്‍ മുഹ്‌സിന്‍, ഹാഷിം പടിഞ്ഞാര്‍, സലാം തട്ടാനിച്ചേരി, ഫൈസല്‍ പട്ടേല്‍, എ.ജി. എ റഹ്മാന്‍, ഷബീര്‍ കൈതക്കാട്, പി.ഡി. നൂറുദ്ധീന്‍, ഡോ. ഇസ്മായില്‍, ഷാജഹാന്‍ കാഞ്ഞങ്ങാട് സംബന്ധിച്ചു. റഊഫ് കെ.ജി.എന്‍ സ്വാഗതവും ബഷീര്‍ സി.എ നന്ദിയും പറഞ്ഞു.Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം