updated on:2019-03-10 02:03 PM
കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

www.utharadesam.com 2019-03-10 02:03 PM,
അബുദാബി: അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബുദാബി മീന എ.എം ഗ്രൂപ്പ് ഗ്രൗണ്ടില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടന്ന സേഫ് ലൈന്‍ പ്രസന്റസ് ലോജിക് സ്‌പോര്‍ട്‌സ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ഫെസ്റ്റില്‍ കാറഡുക്ക പഞ്ചായത്ത് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ചെങ്കള ടീമിനെയാണ് പരാജയപ്പെടുത്തിയത്.
വിജയികള്‍ക്കുള്ള ട്രോഫി സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ പി.കെ അഹമദ് ബല്ലാ കടപ്പുറവും റണ്ണര്‍ അപ്പിനുള്ള ട്രോഫി ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ പൊവ്വലും സമ്മാനിച്ചു.
മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. പി.കെ അഹമ്മദ് ബല്ലാ കടപ്പുറം ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, ഹനീഫ് പടിഞ്ഞാര്‍മൂല, സുലൈമാന്‍ കാനക്കോട്, സലാം ആലൂര്‍ മാങ്ങാട്, മുജീബ് മൊഗ്രാല്‍, ഹനീഫ് മാര, അസീസ് ആറാട്ടുകടവ്, ഹനീഫ് എരിയാല്‍, അസീസ് ആലങ്കോല്‍, റഫീഖ് പടിഞ്ഞാര്‍മൂല, മഹ്‌റൂഫ് ബേവിഞ്ച, താജുദ്ദീന്‍ ആദൂര്‍, അനസ് പള്ളത്തടുക്ക, ആസിഫ് മധൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അഷ്‌റഫ് ബദിയടുക്ക സ്വാഗതവും ഷാഫി നാട്ടക്കല്‍ നന്ദിയും പറഞ്ഞു.



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം