updated on:2019-03-12 08:45 PM
ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

www.utharadesam.com 2019-03-12 08:45 PM,
ദോഹ: മുസ്ലിം ലീഗ് 71-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചു ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സ്ഥാപക ദിന സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തില്‍ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം ഷാഫി ചാലിയം മുസ്ലിം ലീഗ് ഓര്‍മകളുടെ 71 ആണ്ടുകള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഷാഫി ചാലിയതിനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം നല്‍കി.
ഖത്തര്‍ കെ.എം.സി.സി സ്‌നേഹ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ എം.ടി.പി മുഹമ്മദ് കുഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇല്യാസ് മാസ്റ്റര്‍, നാസര്‍ കൈതക്കാട്, അബൂബക്കര്‍ നിസാം, കെ.എസ് അബ്ദുല്ല, ഹാരിസ് എരിയാല്‍, ഇബ്രാഹിം പെര്‍ള, മൊയ്തീന്‍ ആദൂര്‍, സമീര്‍ ഉടുമ്പുംതല, സിദ്ദിഖ് മണിയംപാറ, അന്‍വര്‍ കാഞ്ഞങ്ങാട് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതവും എം.വി അഷ്‌റഫ് നന്ദിയും പറഞ്ഞു.



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം