updated on:2019-03-18 09:08 PM
ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

www.utharadesam.com 2019-03-18 09:08 PM,
ദോഹ: ഖത്തര്‍ ജില്ലാ കെ.എം.സി.സി.യുടെ മുന്‍ വൈസ് പ്രസിഡണ്ടും ജീവകാരുണ്യ കായിക പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യവുമായ ബി.എം. ബാവഹാജിക്ക് കെ.എം.സി.സി ജില്ലാ മണ്ഡലം കമ്മിറ്റി സംയുക്തമായി യാത്രയപ്പ് നല്‍കി. അഹ്മദ് ലബീബ് ലുക്മാന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എം.പി ഷാഫി ഹാജി ഉദ്ഘടനം ചെയ്തു. ജില്ലാ മണ്ഡലം കമ്മിറ്റികള്‍ ബാവ ഹാജിക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. എം.ടി.പി മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, നാസര്‍ കൈതക്കാട്, കെ.എസ് അബ്ദുല്ല, ഹാരിസ് എരിയാല്‍, മൊയ്ദീന്‍ ആദൂര്‍, സിദ്ദിഖ് മാണിയംപാറ, സമീര്‍ ഉടുമ്പുംതല, കെ.എസ് ഉദുമ, എം.വി ബഷീര്‍, ആദം കുഞ്ഞി തളങ്കര, ഷാനിഫ് പൈക്ക, നൂറുദ്ധീന്‍ പടന്ന, സലാം ഹബീബി, റസാഖ് കല്ലേറ്റി, ശംസുദ്ധീന്‍ ഉദിനൂര്‍, സാദിഖ് കെ.സി, അന്‍വര്‍ തൃക്കരിപ്പൂര്‍, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ബഷീര്‍ ചാലക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.
ബാവ ഹാജി അദ്ദേഹത്തിന് ഖത്തര്‍ കെഎംസിസി സ്‌നേഹ സുരക്ഷ പദ്ധതിയില്‍ ലഭിക്കുന്ന അനൂകുല്യങ്ങള്‍ അദ്ദേഹത്തിന്റെ പഞ്ചായത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഭാവന ചെയ്തു. ബഷീര്‍ ചെര്‍ക്കള സ്വാഗതവും അലി ചേരൂര്‍ നന്ദിയും പറഞ്ഞു.



Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു