updated on:2019-03-23 01:36 PM
മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

www.utharadesam.com 2019-03-23 01:36 PM,
ദുബായ്: ഇന്ത്യാ രാജ്യത്തിന്റെ നിലനില്‍പ്പും യശസ്സും ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും അതിനായി എല്ലാ ഭിന്നതകളും മാറ്റിവെച്ചു ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ടി. ആര്‍ ഹനീഫ് മേല്‍പറമ്പ്, മഹമൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, ഇ.ബി. അഹമദ് ചെടേക്കാല്‍, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, റഷീദ് ഹാജി കല്ലിങ്കല്‍, സലീം ചേരങ്കൈ, യൂസഫ് മുക്കൂട്, അഡ്വ. ഇബ്രാഹിം ഖലീല്‍ മഞ്ചേശ്വരം, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാന്‍ചേരി, ഫൈസല്‍ മുഹ്‌സിന്‍ തളങ്കര, അഷ്‌റഫ് പാവൂര്‍ മഞ്ചേശ്വരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മഹമൂദ് ഹാജി പൈവളിഗെ പ്രാര്‍ത്ഥനയും ദുബായ് കെ.എം.സി.സി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.



Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ