കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

www.utharadesam.com 2019-03-21 06:31 PM,
ദുബായ്: കാസര്‍കോട് സ്വദേശികളുടെ നേതൃത്വത്തില്‍ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭത്തിന് ഇത്തിസലാത്തിന്റെ യംഗ് എന്റര്‍പ്രണര്‍ അവാര്‍ഡ്. ജങ്ക് ബോട്ട് റോബോട്ടിക്‌സിനാണ് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ജങ്ക് ബോട്ട് റോബോട്ടിക്‌സ് കോ-ഫൗണ്ടറും സി.ഇ.ഒയുമായ പി.എ. ഇഹ്ത്തിഷാമുദ്ദീന്‍, സിനാന്‍ തൊട്ടാന്‍, അബ്ദുല്‍ സമദ്, അരുണ്‍കുമാര്‍ എന്നിവര്‍ ഇത്തിസലാത്ത് വൈസ് പ്രസിഡണ്ട് അഹ്മദ് അല്‍ മസ്‌റൂഖിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. ഉപയോഗ ശൂന്യമായ വസ്തുക്കളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് റോബോട്ടുകള്‍ നിര്‍മ്മിക്കാന്‍ ഉള്ളതാണ് ജങ്ക് ബോട്ട് കിറ്റ്. ഇവരുടെ സംരംഭത്തിന് ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെതടക്കമുള്ള പ്രമുഖരുടെ പ്രശംസയും ഇവര്‍ നേടിയിരുന്നു. യു.എ.ഇയിലെ രണ്ടായിരത്തില്‍പ്പരം സംരംഭങ്ങളെ നിരീക്ഷിച്ചാണ് ഇത്തിസലാത്ത് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ സ്റ്റാര്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡ്‌സ് 2019ന്റെ അവസാന പട്ടികയില്‍ ജങ്ക്‌ബോട്ട് ഇടം പിടിച്ചിരുന്നു.



Recent News
  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു