ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

www.utharadesam.com 2019-03-28 01:35 PM,
അബുദാബി: ഷാഡോ സോഷ്യല്‍ ഫോറം വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'ലീമാക്‌സ് സേഫ് ലൈന്‍ ഷാഡോ വോളി ഫെസ്റ്റ് സീസണ്‍ 2' വില്‍ ഒണ്‍ലി ഫ്രഷ് ദുബായ് ജേതാക്കളായി. ബിഗ് മാര്‍ട്ട് ദുബായ് രണ്ടാം സ്ഥാനം നേടി.
അബുദാബി അല്‍നഹദ നാഷണല്‍ സ്‌കൂള്‍ ഹാളില്‍ നടന്ന ടൂര്‍ണമെന്റ് ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ (ഐ.എസ്.സി) പ്രസിഡണ്ട് രമേഷ് വി. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാര്‍ കുറ്റിക്കോല്‍ സ്വാഗതം പറഞ്ഞു. സലിം ചിറക്കല്‍ അധ്യക്ഷത വഹിച്ചു. എ.കെ. ബീരാന്‍കുട്ടി, ബിജിത് കുമാര്‍, മൊയ്തീന്‍ കുഞ്ഞി സംബന്ധിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ദേശീയ വോളി ടീം ക്യാപ്റ്റനുമായ കപില്‍ ദേവ്, കേരള സീനിയര്‍ വോളി ടീം കോച്ച് അബ്ദുള്‍ നാസര്‍, മുന്‍ താരം മുഹമ്മദ് ജോഷി, ഒണ്‍ലി ഫ്രഷ് വോളി ടീം ഉടമ ശിവകുമാര്‍ മേനോന്‍, ബിഗ് മാര്‍ട്ട് വോളി ടീം ഉടമ ഖാസിം ഹംസ, പ്രൊ വോളി ടീം കാലിക്കറ്റ് ഹീറോസ് ഉടമ സഫീര്‍ പി.ടി, ദേശീയ വോളി റഫറി കേദാര്‍ ഭാട്യ എന്നിവരെ ആദരിച്ചു. സേഫ് ലൈന്‍ മാനേജിങ് ഡയറക്ടര്‍ അബൂബക്കര്‍, ലീമാക്‌സ് മാനേജിങ് ഡയറക്ടര്‍ അബ്ദുള്‍ സമദ്, അബുദാബി മലയാളി സമാജം പ്രസിഡണ്ട് ടി എ നാസര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജയകുമാര്‍ പെരിയ, സുരേഷ് കുമാര്‍, കെ.കെ.ശ്രീ പിലിക്കോട്, അബ്ദുള്‍ ഖാദര്‍, തരുണ്‍ ലീ ജോര്‍ജ്, രവീന്ദ്രന്‍ കളക്കര, വിനോദ് കുമാര്‍, ശ്രീയേശന്‍ വെള്ളാല, ഉമേഷ് കാഞ്ഞങ്ങാട്, സുനീഷ് കളക്കര, ശ്രീജിത്ത് എ.കെ., ഹരീഷ് വെള്ളാല, ബിജുരാം, ഉണ്ണി, പ്രശാന്ത് നേതൃത്വം നല്‍കി.Recent News
  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു