updated on:2019-04-29 08:33 PM
കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

www.utharadesam.com 2019-04-29 08:33 PM,
ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കറാമ ബ്ലൂ ബെല്‍ മെഡിക്കല്‍ സഹകരിച്ചു നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഹെല്‍ത്തി ഫ്രൈഡേ ജനപ്രീതി നേടി.
മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ പരിപാടിയുടെ ഉദ്ഘാടനം ദുബായ് കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ഹനീഫ് ചെര്‍ക്കള നിര്‍വഹിച്ചു.
ബ്ലൂ ബെല്‍ മെഡിക്കല്‍ സെന്ററിനുള്ള കെ.എം.സി.സിയുടെ മൊമെന്റോ ദുബായ് കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര ബ്ലൂ ബെല്‍ മെഡിക്കല്‍ സെന്റര്‍ എം.ഡി രാജേഷിന് കൈമാറി.
ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌റഫ് പാവൂര്‍ പ്രസംഗിച്ചു. സിദ്ദിഖ് ചൗക്കി സ്വാഗതവും സഫ്‌വാന്‍ അണങ്കൂര്‍ നന്ദിയും പറഞ്ഞു.
സുബൈര്‍ അബ്ദുല്ല, കരീം എ.കെ, ഷാഫി ഖാസിവളപ്പില്‍, മുനീഫ് ബദിയടുക്ക, സുഹൈല്‍ കോപ്പ, ബ്ലൂ ബെല്‍ മെഡിക്കല്‍ സെന്റര്‍ സ്റ്റാഫ് അംഗങ്ങളായ അബ്ദുല്ല ബേക്കല്‍, രഞ്ജിത്ത്, റോബിന്‍, ബിന്ദു, ഡോ. സഹീര്‍, ഡോ. സമീര്‍ തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.



Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി