updated on:2019-06-08 07:54 PM
കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

www.utharadesam.com 2019-06-08 07:54 PM,
ദോഹ: ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'പെരുന്നാ പൊല്‍സ്' ഏകദിന പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ എം.പി ഷാഫി ഷാജി ഫ്‌ളാഗ് ഓഫ് ചെയ്തു.
അസ്‌വര്‍ ഫാമിലി റിസോര്‍ട്ടില്‍ നടന്ന പരിപാടി ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാരയുടെ സ്വാഗത പ്രസംഗത്തോട് കൂടി ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം ഉദ്ഘാടനം നിര്‍വഹിച്ചു. ട്രഷറര്‍ നാസര്‍ കൈതക്കാട് പരിപാടിയെ കുറിച്ച് വിശദീകരിച്ചു. ബേക്കല്‍ സാലി ഹാജി, ഇബ്രാഹിം മദകം പ്രസംഗിച്ചു.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി പ്രത്യേക കലാ-കായിക മല്‍ത്സരങ്ങള്‍ സംഘടിപ്പിച്ചു.
എന്‍.എ ബഷീര്‍, മുഹമ്മദ് ബായാര്‍, അഷ്‌റഫ് ആവിയില്‍, ഷാനിഫ് പൈക്ക, മാക് അടൂര്‍, റഫീഖ് മാങ്ങാട്, റസാഖ് കല്ലേറ്റി, നൗഷാദ് പൈക്ക, അഷ്‌റഫ് പടന്ന, ഷഫീഖ് ചെങ്കള, ആബിദ് ഉദിനൂര്‍, മുസ്തഫ തെക്കേകാട്, അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, സാബിത് തുരുത്തി, മന്‍സൂര്‍ തൃക്കരിപ്പൂര്‍, റാസ്മി റുഷ്ദി, ഇസാന ഷഫീഖ്, ഫാഹിമ സമീര്‍ നേതൃത്വം നല്‍കി. മജീദ് ചെമ്പരിക്കയുടെ നേതൃത്വത്തില്‍ മാപ്പിളപാട്ട് ഉണ്ടായി.
വിജയികള്‍ക്ക് സിദ്ദീഖ് മണിയന്‍പാറ, സമീര്‍ ഉടുമ്പുന്തല, മൊയ്തീന്‍ ആദൂര്‍, അബ്ദുല്‍ റഹ്മാന്‍ ഇ.കെ, സാദിഖ് കെ.സി, സലാം ഹബീബി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.



Recent News
  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു