updated on:2019-06-15 06:09 PM
ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

www.utharadesam.com 2019-06-15 06:09 PM,
അബുദാബി: ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ അപകടത്തില്‍ കണ്ണിന്റെ കാഴ്ച നഷ്ടപെട്ട യുവാവ് നിയമ നടപടിക്ക് ഒരുങ്ങുന്നു. അബുദാബി മുസ്സഫായിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന കുമ്പള കൊടിയമ്മ സ്വദേശി ഇഖ്ബാലിന്റെ വലതു കണ്ണിനാണ് കാഴ്ച നഷ്ടപ്പെട്ടത്. സാധാരണയായി ആഘോഷങ്ങള്‍ക്ക് പൊലിമ പരത്താന്‍ ഉപയോഗിക്കുന്ന മിന്നുന്ന കടലാസു നിറച്ച് പൊട്ടിക്കുന്ന 'പാര്‍ട്ടി പൊപ്പര്‍' കസ്റ്റമര്‍ പരിശോധിക്കുമ്പോള്‍ പൊട്ടുകയും അത് ഇഖ്ബാലിന്റെ വലതു കണ്ണില്‍ പതിക്കുകയുമായിരുന്നു.
തീരെ അപകട രഹിതമെന്ന് കരുതുന്ന ഇതിന്റെ പിടി ഭാഗത്ത് ചെറിയ തോതില്‍ തിരിച്ച് പൊട്ടിക്കുകയാണ് ചെയ്യുന്നത്. അകത്ത് സമ്മര്‍ദ്ദം ചൊലുത്താന്‍ ഘടിപ്പിച്ചിട്ടുള്ള ഇരുമ്പ് ബോട്ടിലാണ് തെറിച്ചു അപകടം വരുത്തിയത്. ചൈനീസ് നിര്‍മ്മിതമാണ് 'പാര്‍ട്ടി പൊപ്പര്‍'.
ജനുവരി 18 നാണ് സംഭവം. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം നാട്ടില്‍ ചെന്ന് വിശദ പരിശോധനയില്‍ വലതു കണ്ണിനു പൂര്‍ണ്ണമായി കാഴ്ച നഷ്ടപ്പെട്ടതായി തെളിഞ്ഞു. തുടര്‍ന്നു മംഗളൂരുവിലും കോയമ്പത്തൂരുവിലും ചികിത്സതേടി.
ലക്ഷങ്ങള്‍ ചെലവിട്ട് രണ്ടു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഗര്‍ഭിണിയായ ഭാര്യയുടെയും മാതാപിതാക്കളുടെയും സംരക്ഷണാര്‍ത്ഥം വീണ്ടും അബുദാബിയില്‍ തിരിച്ചെത്തി ജോലിയില്‍ തുടരുന്നുവെങ്കിലും നഷ്ടപ്പെട്ട കണ്ണിനും ചെലവായ ലക്ഷങ്ങളും തുടര്‍ ജീവിതവും ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുകയാണ് ഇഖ്ബാല്‍. ജോലി സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ നഷ്ടപരിഹാരത്തിന് കെ.എ.സി.സി ഇടപെടല്‍ നടത്തി വരികയാണെന്ന് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എ.സി.സി പ്രസിഡണ്ട് സെഡ്.എ. മൊഗ്രാല്‍ അറിയിച്ചു.



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'