updated on:2019-06-26 08:46 PM
അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

www.utharadesam.com 2019-06-26 08:46 PM,
അബൂദാബി: അഖില കേരള അഷ്‌റഫ് കൂട്ടായ്മ അബുദാബി കമ്മിറ്റി സംഘടിപ്പിച്ച അഷ്‌റഫ് സംഗമം ശ്രദ്ധേയമായി അബുദാബിയില്‍ ജോലി ചെയ്യുന്ന കേരളത്തിലെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അഷ്‌റഫ്മാര്‍ ഒത്തുചേര്‍ന്ന് വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി. യു.എ.ഇയില്‍ ജോലി ചെയ്യുന്ന അഷ്‌റഫുമാരുടെ സമ്പാദ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി അഷ്‌റഫ് കെയര്‍ എന്ന പേരില്‍ സമ്പാദ്യ പദ്ധതിക്ക് രൂപം നല്‍കി. സമൂഹത്തിലെ പൊതുവായ വിഷയങ്ങളില്‍ അഷ്‌റഫ്മാരുടെ ശക്തമായ ഇടപെടല്‍ നടത്തുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും തീരുമാനിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്ററില്‍ നടന്ന സംഗമം അഖില കേരള അഷ്‌റഫ് കൂട്ടായ്മ യു.എ.ഇ പ്രസിഡണ്ട് അഷ്‌റഫ് കെ.കെ. പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. അബുദാബി കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് കഞ്ഞിപ്പുര അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉപാധ്യക്ഷന്‍ അഷ്‌റഫ് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി. യു.എ.ഇ. കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് ചെലവൂര്‍, അഷ്‌റഫ് അലി കാടാമ്പുഴ, അഷ്‌റഫ് മൊവ്വല്‍ കാസര്‍കോട്, കെ.കെ. അഷ്‌റഫ് വളാഞ്ചേരി, പി.കെ. അഷ്‌റഫ്, അഷ്‌റഫ് ബക്കര്‍, അഷ്‌റഫ് മണലിപ്പുഴ, അഷ്‌റഫ് തലശേരി, അഷ്‌റഫ് പാപ്പിനിശേരി തുടത്തിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുന്നേത്ത് സ്വാഗതവും ട്രഷറര്‍ ടി.വി. അഷ്‌റഫ് ചാവക്കാട് നന്ദിയും പറഞ്ഞു.
അഷ്‌റഫ് യൂണിവേഴ്‌സല്‍ ഖിറാഅത്ത് പരായണം നടത്തി.
അഷ്‌റഫ് കെയര്‍ സമ്പാദ്യ പദ്ധതിയുടെ ഭാരവാഹികളായി ചെയര്‍മാന്‍ അഷ്‌റഫ് വളാഞ്ചേരി, ജനറല്‍ കണ്‍വീനര്‍ പി.കെ.അഷ്‌റഫ്, രക്ഷാധികാരി അഷ്‌റഫ് മവ്വല്‍, കോര്‍ഡിനേറ്റര്‍ അഷ്‌റഫ് കാടാമ്പുഴ, വൈസ് ചെയര്‍മാന്‍മാരായി അഷ്‌റഫ് ഇരിട്ടി, അഷ്‌റഫ് തലശേരി, കണ്‍വീനര്‍മാരായി അഷ്‌റഫ് യൂണിവേഴ്‌സല്‍, അഷ്‌റഫ് അമ്പലവട്ടം എന്നിവരെ തിരഞ്ഞെടുത്തു.



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'