updated on:2017-11-13 12:29 PM
സ്വാതന്ത്ര്യ സമരസേനാനി കോരമ്പത്ത് ഗോവിന്ദന്‍

www.utharadesam.com 2017-11-13 12:29 PM,
ചെറുവത്തൂര്‍: സ്വാതന്ത്ര്യ സമരസേനാനിയും കയ്യൂര്‍, കരിന്തളം നെല്ലെടുപ്പ് സമര സേനാനിയുമായിരുന്ന മുഴക്കോം കിഴക്കേക്കരയിലെ കോരമ്പത്ത് ഗോവിന്ദന്‍ (95) അന്തരിച്ചു. ചീമേനി മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയായും സേവാദള്‍ വളണ്ടിയര്‍ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം കണ്ണമംഗലം കഴകം പ്രസിഡണ്ടായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ടയേര്‍ഡ് മലബാര്‍ സിമന്റ്‌സ്), കാര്‍ത്തികേയന്‍ (വലിയപൊയില്‍ ബൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്, റിട്ടയേര്‍ഡ് മലബാര്‍ സിമന്റ്‌സ്), വിജയകുമാര്‍ (അധ്യാപകന്‍, പരവനടുക്കം റസിഡന്‍ഷ്യല്‍ സ്‌കൂള്‍). മരുമക്കള്‍: രമണി (കുറ്റൂര്‍ പെരിന്തട്ട), സി. രമണി (വേങ്ങര), ശ്യാമള (അധ്യാപിക, സ്വാമിജീസ് എച്ച്.എസ്.എസ് എടനീര്‍). സഹോദരികള്‍: തമ്പായി, കാര്‍ത്ത്യായനി, പരേതയായ നാരായണി.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News