updated on:2018-02-06 06:06 PM
ഹാജി മൊയ്തീന്‍ കുഞ്ഞി

www.utharadesam.com 2018-02-06 06:06 PM,
മംഗളൂരു: കോണ്‍ഗ്രസ് നേതാവും മഞ്ഞനാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ ഹാജി മൊയ്തീന്‍ കുഞ്ഞി മറാഠിമൂലെ (70) അന്തരിച്ചു. മംഗളൂരു ജില്ലാ മദ്രാസ് മാനേജ്‌മെന്റ് വൈസ് പ്രസിഡണ്ട്, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട്, ദേര്‍ലക്കട്ട റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡണ്ട്, മംഗളനഗര്‍ ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
മക്കള്‍: അഷ്‌റഫ്, റിയാസ്, അഫീസ്, നൗഷാദ്, ആരിഫ്, നിയാസ്, അസ്മ, യാസ്മിന്‍. മരുമക്കള്‍: നാസര്‍ ചായിന്റടി, സലിം ഉള്ളാള്‍.
മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ മന്ത്രി യു.ടി ഖാദര്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, ഖാസി ത്വാഖ അഹമ്മദ് മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ജബ്ബാര്‍ ഉസ്താദ്, അബു സിറാജ് ഉസ്താദ്, റഷീദ് ഹാജി, മാഹിന്‍ തൊട്ടി ഉസ്താദ് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.



Recent News