updated on:2018-02-09 04:43 PM
ബള്ളു

www.utharadesam.com 2018-02-09 04:43 PM,
ബദിയടുക്ക: കാടമന കൊറഗ കോളനിയിലെ ബള്ളു(80) അന്തരിച്ചു. ഭാര്യ: പരേതയായ അങ്കാറ. മകന്‍: ബാബു. മരുമകള്‍: സുശീല. ബള്ളുവിന് കുടുംബസ്വത്തായി കിട്ടിയ 1.10 സെന്റ് സ്ഥലത്തില്‍ നിന്ന് കലക്ടറുടെ അനുമതിയോടെ പത്ത് സെന്റ് സ്ഥലം സ്വകാര്യ വ്യക്തിക്ക് വില്‍പ്പന നടത്തിയിരുന്നു. പിന്നീട് മറ്റു സ്ഥലവും സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതിയുണ്ടായിരുന്നു. സ്ഥലം തിരിച്ചു കിട്ടുന്നതിന് വേണ്ടി ബള്ളു കാലങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. സ്ഥലം തിരിച്ച് ലഭിക്കുന്നതിനുള്ള നടപടികള്‍ക്കിടെയാണ് ബള്ളു മരണത്തിന് കീഴടങ്ങിയത്.



Recent News