updated on:2018-03-09 07:46 PM
റിട്ട. എസ്.ഐ രാമന്‍ അന്തരിച്ചു

www.utharadesam.com 2018-03-09 07:46 PM,
ബദിയടുക്ക: റിട്ട. എസ്.ഐ ബദിയടുക്ക കനക്കപ്പാടിയിലെ രാമന്‍ (58) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. മഞ്ചേശ്വരം, കുമ്പള, ആദൂര്‍, ബേഡകം, ബദിയടുക്ക സ്റ്റേഷനുകളില്‍ സേവനം അനുഷ്ടിച്ചിരുന്നു. ബദിയടുക്കയില്‍ എസ്.ഐയായിരിക്കെ ഒരു വര്‍ഷംമുമ്പാണ് വിരമിച്ചത്. പ്രമേഹ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ലീലാവതി. മക്കള്‍: ചിത്തരഞ്ജന്‍, ഊര്‍മ്മിള.



Recent News