updated on:2018-03-10 08:24 PM
തീവണ്ടി തട്ടി മരിച്ചു

www.utharadesam.com 2018-03-10 08:24 PM,
കാസര്‍കോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്തെ പരേതനായ ഗംഗാധരന്റെ ഭാര്യ ചന്ദ്രാവതി(65) തീവണ്ടി തട്ടി മരിച്ചു. ഇന്നലെ ഉച്ചക്ക് 12.30ഓടെ നെല്ലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് തീവണ്ടി തട്ടിയത്. ബീരന്ത്ബയല്‍ സുനാമി കോളനിയില്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് കടപ്പുറത്തേക്ക് പോവുകയായിരുന്നുവെന്ന് പറയുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. മക്കള്‍: വിമല, ഗണേഷ്, നിര്‍മ്മല, ശ്രീനി, പരേതനായ പപ്പു. മരുമക്കള്‍: ഭാസ്‌കരന്‍, ശശാങ്കന്‍, പുഷ്പ, കീര്‍ത്തി. സഹോദരങ്ങള്‍: കൃഷ്ണന്‍, രത്‌ന, സരസ, സുന്ദരി.



Recent News