updated on:2018-05-17 07:31 PM
കെ.വി. ചന്ദ്രശേഖരന്‍ അന്തരിച്ചു

www.utharadesam.com 2018-05-17 07:31 PM,
കാഞ്ഞങ്ങാട്: എന്‍.ജി.ഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കേരള സ്റ്റേറ്റ് പെന്‍ഷനേര്‍സ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടരിയുമായ പയ്യന്നൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ. വി. ചന്ദ്രശേഖരന്‍ (65) അന്തരിച്ചു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലാണ് അന്ത്യം. ജില്ലയിലെ എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെക്കാലം നേതൃത്വം നല്‍കിയിരുന്നു.
പരേതനായ എ.പി. കണ്ണപൊതുവാളുടെയും കെ.വി. ദേവിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ:എ.പി. വസന്ത. മക്കള്‍: അനു, മിനു (ഡല്‍ഹി). മരുമക്കള്‍: പി. ഉമേഷ് ബാബു (ക്ഷീരവികസന വകുപ്പ് കാസര്‍കോട്), പി.രാജേഷ് (ഡല്‍ഹി). സഹോദരങ്ങള്‍:രവീന്ദ്രന്‍, പുരുഷോത്തമന്‍, വിനോദ് കുമാര്‍, ജയലക്ഷ്മി, സുലോചന, വത്സല.



Recent News