updated on:2018-06-04 07:46 PM
യു.കെ. കൃഷ്ണ പൊതുവാള്‍

www.utharadesam.com 2018-06-04 07:46 PM,
കാഞ്ഞങ്ങാട്: പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ റിട്ട. താസില്‍ദാറും സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ യു.കെ. കൃഷ്ണ പൊതുവാള്‍ (87) അന്തരിച്ചു. ഉത്തമ ന്തില്‍ കിഴക്കേവീട് തറവാട്ടിലെ മുതിര്‍ന്ന അംഗമായിരുന്നു.
ഭാര്യ: വി.എം. പത്മാവതിയമ്മ. മക്കള്‍: വി.എം. കലാധരന്‍ (കണ്ണൂര്‍ കലക്‌ടേറ്റ്), ഗീത (അധ്യാപിക, പുഞ്ചക്കാട് സെന്റ് മേരീസ് യു.പി. സ്‌കൂള്‍), ഗിരിധരന്‍ (എറണാകുളം), അഞ്ജലി (അധ്യാപിക). മരുമക്കള്‍: എ.കെ. സുപ്രഭ, യു.കെ. സുരേന്ദ്രന്‍ (റിട്ട. ബി.ഡി.ഒ.), പി.എം. രത്‌നകല, കെ.എ. രഘുനാഥ് (ബിസിനസ്). സഹോദരങ്ങള്‍: സരസ്വതി അമ്മ, ജാനകി അമ്മ, സരോജിനി, പരേതയായ ചിരിയമ്മ.



Recent News