updated on:2018-07-01 06:46 PM
അഹമ്മദ് കുഞ്ഞി

www.utharadesam.com 2018-07-01 06:46 PM,
പുത്തിഗെ: മുഗു അടര്‍ച്ചാലിലെ അഹമ്മദ്കുഞ്ഞി (എ.എ അടര്‍ച്ചാല്‍-63) അന്തരിച്ചു. പരേതനായ അടര്‍ച്ചാല്‍ അബ്ദുല്ല മാസ്റ്ററുടെ മകനാണ്. ആരോഗ്യവകുപ്പില്‍ അറ്റന്ററായി കുമ്പള, പുത്തിഗെ, അരിയപ്പാടി ഹെല്‍ത്ത്‌സെന്ററില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. പുത്തിഗെ പഞ്ചായത്ത് ഓഫീസില്‍ ക്ലര്‍ക്കായും ജോലി നോക്കിയിരുന്നു. എസ്.എസ്.എഫ് മുന്‍ കാസര്‍കോട് താലൂക്ക് സെക്രട്ടറിയും മുഹിമ്മാത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളും പുത്തിഗെ പഞ്ചായത്തില്‍ സുന്നീസംഘടനകളുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. മൊഗറടുക്ക മഹല്ല് ട്രഷററുമായിരുന്നു. ഭാര്യ: ആസ്യുമ്മ. മക്കള്‍: അബൂബക്കര്‍, അജ്മല്‍, അബ്ദുല്ല, സൈനബത്ത് ഹസന.



Recent News