updated on:2018-07-02 07:23 PM
വീട്ടമ്മ അസുഖം മൂലം മരിച്ചു

www.utharadesam.com 2018-07-02 07:23 PM,
നീര്‍ച്ചാല്‍: അസുഖംമൂലം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കടമ്പളയിലെ പരേതനായ അഹമ്മദിന്റെ ഭാര്യ കുഞ്ഞാമിന (68) യാണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖം മൂലം വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ വീട്ടില്‍ വെച്ചായിരുന്നു മരണം. മക്കള്‍: അബ്ദുല്‍റഹ്മാന്‍, ഖൈറുന്നിസ, നസീറ. മരുമക്കള്‍: മിസ്‌രിയ, മുഹമ്മദ് റാഫി, അഷറഫ്. സഹോദരങ്ങള്‍: ഇബ്രാഹിം, നഫീസ, പരേതനായ ജലീല്‍.



Recent News