updated on:2018-07-03 08:13 PM
പത്ര ഏജന്റ് മംഗലമൂലയില്‍ മുഹമ്മദ് അന്തരിച്ചു

www.utharadesam.com 2018-07-03 08:13 PM,
കാസര്‍കോട്: ചൂടാറാത്ത വാര്‍ത്തകളുമായി പ്രഭാത നേരങ്ങളിലും വൈകുന്നേരങ്ങളിലും കാസര്‍കോടിന്റെ നഗരവീഥികളിലൂടെ സൗമ്യനായി നടന്നു നീങ്ങിയിരുന്ന പത്ര ഏജന്റ് മംഗലമൂലയില്‍ മുഹമ്മദ് (63) ഇനി ഓര്‍മ്മ. ഉത്തരദേശമടക്കം പ്രധാന പത്രങ്ങളെല്ലാം വായനക്കാര്‍ക്ക് എത്തിച്ചിരുന്ന മുഹമ്മദിന്റെ വിയോഗം ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു. എല്ലാവര്‍ക്കും ഒരു പോലെ സുപരിചിതനായിരുന്നു. മുട്ടത്തൊടി എസ്.പി നഗറില്‍ ഫത്താഹ് പള്ളിക്ക് സമീപത്തായിരുന്നു താമസം.
ഭാര്യ. സുഹ്‌റ. മക്കള്‍: നസീമ, ഉമൈറ, ഉനൈസ്, സുനൈബ്, ജാസ്മിന്‍. മരുമക്കള്‍: അസീസ്, അബ്ദുല്ല, ഷംനാസ്, ജാഫര്‍, ഉസ്മാന്‍. മയ്യത്ത് ഫത്താഹ് പള്ളി അങ്കണത്തില്‍ ഖബറടക്കി. നിരവധി പേര്‍ വീട്ടിലെത്തി അനുശോചിച്ചു.



Recent News