updated on:2018-07-05 09:04 PM
പത്രപ്രവര്‍ത്തകന്‍ എം.വി ബെള്ളുള്ളായ അന്തരിച്ചു

www.utharadesam.com 2018-07-05 09:04 PM,
കാസര്‍കോട്: കാസര്‍കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.വി. ബെള്ളുള്ളായ (മുളിയാര്‍ മുടുമനയില്‍ വാസുദേവ ബെള്ളുള്ളായ-83) അന്തരിച്ചു. ഏറെക്കാലം ഡെക്കാന്‍ ഹെറാള്‍ഡ്, പ്രജാവാണി ദിനപത്രങ്ങളുടെ കാസര്‍കോട് ലേഖകനായിരുന്നു. ഉഡുപ്പി നാറഹള്ളിയില്‍ സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം. ജ്യോതിഷിയും സംസ്‌കൃത പണ്ഡിതനുമായിരുന്ന മുളിയാറിലെ പരേതനായ എം. സുബ്രായ ബെള്ളുള്ളായയുടേയും ഭാഗീരഥിയുടേയും മകനാണ്. നാടപ്രേമി ദ്വൈവാരിക പ്രസാധകന്‍, പത്രാധിപര്‍, കാസര്‍കോട് സമാചാര്‍ പത്രാധിപര്‍, കോട്ടൂര്‍ കാര്‍ത്തികേയ കലാസമിതി സ്ഥാപക സെക്രട്ടറി, കോട്ടൂര്‍ കെ.എ.എല്‍.പി സ്‌കൂള്‍ മാനേജര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കര്‍ണാടക തനതുകലയായ യക്ഷഗാനത്തെ മലയാളത്തിലാക്കി വിവിധ വേദികളില്‍ അവതരിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. അവിവാഹിതനാണ്. സഹോദരി: ലക്ഷ്മി മൂടിത്തായ.



Recent News