updated on:2018-07-07 06:46 PM
ടി. ഹുസൈന്‍ ഹാജി

www.utharadesam.com 2018-07-07 06:46 PM,
പള്ളിക്കര: പ്രവാസിയും ഐ.എന്‍.എല്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗവും ഐ.എന്‍. എല്‍. പള്ളിക്കര മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ടി. ഹുസൈന്‍ ഹാജി (64) അന്തരിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫിന്റെ സഹോദരനാണ്. അബുദാബി ഐ.എം.സി. സി. കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചു. 1975ല്‍ കെ.എം. സി.സി. യു.എ.ഇയുടെ സ്ഥാപക അംഗം കുടിയായിരുന്നു. പരേതരായ അബ്ദുല്‍ ഖാദര്‍ മുക്രിയുടേയും നഫീസയുടേയും മകനാണ്. ഭാര്യ: ദൈനബി. മക്കള്‍: അബ്ദുല്‍ ഖാദര്‍ (ഷാര്‍ജ), ഷഫീഖ് ഹുദവി (അധ്യാപകന്‍, ചിത്താരി ജമാഅത്ത് യു.പി.സ്‌കൂള്‍), ഷരീഫ് (എഞ്ചിനീയര്‍, ദുബായ്), സുമയ്യ, സമീറ. മരുമക്കള്‍: അബൂബക്കര്‍ പൂച്ചക്കാട് (ദുബായ്), അബ്ദുല്‍ കരീം ചിത്താരി (ഗള്‍ഫ്), ആയിഷ, സഹദിയ. മറ്റു സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ മജീദ്, സഫിയ, റംല, കൗലത്ത്, മൈമൂന, പരേതയായ ബീഫാത്തിമ.
തൊട്ടി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News