updated on:2018-07-08 06:12 PM
പി. വി. കുമാരന്‍

www.utharadesam.com 2018-07-08 06:12 PM,
അഡൂര്‍: അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം നടത്തി ജയിവാസം അനുഷ്ഠിച്ച ജനസംഘ പ്രവര്‍ത്തകനായ പാണ്ടി മൊട്ടമ്മലിലെ പി.വി.കുമാരന്‍ (62) അന്തരിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ബി.ജെ.പി ദേലംപാടി പഞ്ചായത്ത് സെക്രട്ടറി, പാണ്ടി ഭജന മന്ദിരം പ്രസിഡണ്ട്, ദീര്‍ഘ കാലം പാണ്ടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്, പതിക്കാല്‍ ഐവര്‍ മഹാവിഷ്ണു തമ്പുരാട്ടി ക്ഷേത്രം അഡൂര്‍ കമ്മിറ്റിയില്‍ രക്ഷാധികാരി, പാണ്ടി വനസംരക്ഷണ സമിതി മുതിര്‍ന്ന അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: പ്രേമലത. മക്കള്‍: പ്രമോദ് കുമാര്‍ (എ.ബി.വി.പി കാസര്‍കോട് താലൂക്ക് മുന്‍ സെക്രട്ടറി), പ്രിയങ്ക (അധ്യാപിക). മരുമകന്‍: രതീഷ് കാങ്കോല്‍. സഹോദരന്‍: പരേതനായ ഗോപാലന്‍.



Recent News