updated on:2018-10-07 06:21 PM
ഇക്ബാല്‍

www.utharadesam.com 2018-10-07 06:21 PM,
മംഗളൂരു: കാസര്‍കോട്ടെ
വസ്ത്രവ്യാപാരിയായിരുന്ന തായലങ്ങാടിയിലെ പരേതനായ അഹമ്മദ് കുന്നിലിന്റെ മകനും മംഗളൂരു സുഭാഷ് നഗറില്‍ താമസക്കാരനുമായ ഇക്ബാല്‍ എന്ന ഉമ്പു (75) അന്തരിച്ചു. കര്‍ണാടക ഡാന്‍ഡെല്ലിയില്‍ വ്യാപാരിയായിരുന്നു. പഴയകാല ഫുട്‌ബോള്‍ താരമാണ്. സഹോദരന്മാരായ മുസ്തഫ, ഹക്കീം, അബു കാസര്‍കോട് എന്നിവര്‍ക്കൊപ്പം ഒരുകാലത്ത് കാസര്‍കോടന്‍ ഫുട്‌ബോളില്‍ നിറഞ്ഞുനിന്നിരുന്നു. തായലങ്ങാടി ബ്രദേഴ്‌സിന്റെ കളിക്കാരനായിരുന്നു. ഭാര്യ: സൗദാബി. മകന്‍: ഡോ. മഷൂദ്. മരുമകള്‍: സബീറ ബാനു. മറ്റുസഹോദരങ്ങള്‍: സത്താര്‍, നൂറു, ജമീല, പരേതനായ താജുദ്ദീന്‍. മയ്യിത്ത് പാണ്ഡേശ്വര്‍ ബോളാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News