updated on:2018-10-16 04:38 PM
കെ.രാഘവന്‍ നായര്‍

www.utharadesam.com 2018-10-16 04:38 PM,
ബന്തടുക്ക: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന ബന്തടുക്ക ശങ്കരംപാടി ഒറ്റമാവുങ്കാലിലെ കെ. രാഘവന്‍ നായര്‍ (61) അന്തരിച്ചു. കുറ്റിക്കോല്‍ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. കോണ്‍ഗ്രസ് ബന്തടുക്ക മണ്ഡലം വൈസ് പ്രസിഡണ്ട്, ബന്തടുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കരള്‍, കിഡ്‌നി സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: എ. ദേവകി. മക്കള്‍: എ. നിധീഷ്, നിഖില്‍ ചിറക്കാല്‍ (കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട്), നിത്യ പ്രിയ (ബി.കോം വിദ്യാര്‍ത്ഥിനി, മുന്നാട് പീപ്പിള്‍സ് കോളേജ്). സഹോദരങ്ങള്‍:കെ. മാധവന്‍ നായര്‍, കെ. ശ്രീദേവി, തപതി, നാരായണി, രാധ, ലക്ഷ്മിക്കുട്ടി, ഗൗരി.



Recent News