updated on:2018-10-22 01:33 PM
നാരായണന്‍ നായര്‍

www.utharadesam.com 2018-10-22 01:33 PM,
പൊയിനാച്ചി: പൊയിനാച്ചിപ്പറമ്പ് വടക്കേവീട്ടില്‍ പുല്ലായിക്കൊടി തറവാട് കാരണവര്‍ നാരായണന്‍ നായര്‍ (101) അന്തരിച്ചു. കരിച്ചേരി വിളക്കുമാടം വെങ്കിട്ടരമണ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. കുണിയേരി പുക്ലത്ത് തറവാട് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ കരിച്ചേരി മീനാക്ഷിയമ്മ. മക്കള്‍: രമണി, നളിനി, ഓമന, കെ. ബാലകൃഷ്ണന്‍ നായര്‍ (റിട്ട. കനറാ ബാങ്ക് ഓഫീസര്‍), കെ. കമലാക്ഷന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍), കെ. ശ്രീധരന്‍ നായര്‍ (റിട്ട. ഡെപ്യൂട്ടിരജിസ്ട്രാര്‍, സഹ. വകുപ്പ് ), കെ. രത്‌നാകരന്‍, കെ. രാജശേഖരന്‍ നായര്‍ (ജ്യോത്സ്യര്‍), ശാന്തകുമാരി. മരുമക്കള്‍: പി. ബാലകൃഷ്ണന്‍ നായര്‍, എം. രമണി, ബി. ഇന്ദുലേഖ (റിട്ട. ഹെഡ്മിസ്ട്രസ്, എം. സരോജിനി, ഇ. ഗീത, കെ. ശോഭന, കെ.എന്‍. ഗോപിനാഥന്‍ നമ്പ്യാര്‍ (റിട്ട. എക്‌സ്സൈസ്), പരേതരായ വി. നാരായണന്‍ നായര്‍, കാമലോന്‍ നാരായണന്‍ നായര്‍.



Recent News