updated on:2018-10-27 06:42 PM
കുഞ്ഞിക്കണ്ണന്‍

www.utharadesam.com 2018-10-27 06:42 PM,
കാഞ്ഞങ്ങാട്: മടിക്കൈയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് മതിരക്കോട്ട് കുഞ്ഞിക്കണ്ണന്‍ (83) അന്തരിച്ചു. മടിക്കൈയില്‍ സി.പി.ഐ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വേണ്ടി പ്രവര്‍ത്തനം നടത്തിയ നേതാവാണ്. സി.പി.ഐ കോട്ടക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗം, ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി അംഗം, മണ്ഡലം കമ്മിറ്റി അംഗം, ജില്ലാ കൗണ്‍സില്‍ അംഗം, ദിനേശ് ബീഡി തൊഴിലാളി യൂണിയന്‍ താലൂക്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: സുരേശന്‍, പുഷ്പ. മരുമക്കള്‍: പ്രസീത, കരുണാകരന്‍. സഹോദരങ്ങള്‍: പരേതരായ കോരന്‍, അമ്പാടി, ചിരുത, കൊറുമ്പി.



Recent News