updated on:2018-11-05 04:54 PM
എ.എം. അഹമദ് കുഞ്ഞി

www.utharadesam.com 2018-11-05 04:54 PM,
ചെങ്കള: തളങ്കര സ്വദേശിയും ചെങ്കളയില്‍ താമസക്കാരനുമായ എ.എം. അഹമദ് കുഞ്ഞി (67) അന്തരിച്ചു. പരതരായ പള്ളിക്കാല്‍ മുഹമ്മദിന്റെയും ആസിയമ്മയുടെയും മകനാണ്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. മാപ്പിള കവി പി. സീതിക്കുഞ്ഞിയുടെ ശിഷ്യനും തളങ്കരയിലെ ഇസ്സുല്‍ വഥന്‍ ഗായക സംഘത്തിലെ കലാകാരനുമായിരുന്നു.
ഭാര്യ: മൈമൂന. മക്കള്‍: മുസമ്മില്‍ (ദുബായ്), സമീന, ഫൈസല്‍ (ദുബായ്), നസീമ, ഇബ്രാഹിം ഖലീല്‍ (എറണാകുളം), സഹാന. മരുമക്കള്‍: റാസിയ, മുഹമ്മദ് കുഞ്ഞി, ഹാരിസ്, റഷീദ്, അസ്ഫീന. സഹോദരങ്ങള്‍: പരേതനായ എ.എം. അബ്ദുല്ല , എ.എം. അലി പടിഞ്ഞാര്‍, എ.എം. ബഷീര്‍ ബാങ്കോട്, എ.എം. ആയിഷ ചെമനാട്.
മയ്യത്ത് ളുഹറിന് ശേഷം തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.



Recent News