updated on:2018-11-05 08:52 PM
കുഴഞ്ഞുവീണ് മരിച്ചു

www.utharadesam.com 2018-11-05 08:52 PM,
പെര്‍ള: കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വാണി നഗര്‍ സ്വദേശി മരിച്ചു. വാണിനഗര്‍ കട്ടാജെയിലെ ദേവപ്പനായക്(78)ആണ് മരിച്ചത്. 15 ദിവസം മുമ്പ് തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് കര്‍ണ്ണാടക പുത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. ഭാര്യ സരോജ. മക്കള്‍: രാമണ്ണ, നാരായണ (എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍), കൃഷ്ണ, ജയ, രേവതി. മരുമക്കള്‍: പ്രേമ, നാരായണ.



Recent News