updated on:2018-11-06 01:24 PM
റിട്ട. അധ്യാപിക നാരായണി അന്തരിച്ചു

www.utharadesam.com 2018-11-06 01:24 PM,
തളങ്കര: കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളിലെ മുന്‍ അധ്യാപികയും തെരുവത്ത് ഭഗവതി ക്ഷേത്ര റോഡിലെ പുതിയപുര വീട്ടില്‍ പത്മനാഭന്റെ ഭാര്യയുമായ നാരായണി ടീച്ചര്‍ (82) അന്തരിച്ചു. ഇന്നലെ നഗരത്തിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മക്കള്‍: ശശികല, ബേബി വിനോദിനി, ഉഷകുമാരി (മൂവരും അധ്യാപികമാര്‍), പ്രസന്നകുമാരി. മരുമക്കള്‍: ഗംഗാധരന്‍ (പഞ്ചായത്ത് ഉദ്യോഗസ്ഥന്‍), ചന്ദ്രന്‍ (റിട്ട. അധ്യാപകന്‍), മധു (വ്യാപാരി, തെരുവത്ത്), വേണു (വില്ലേജ് അസിസ്റ്റന്റ്).



Recent News