updated on:2018-11-16 04:36 PM
ഹാജി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍

www.utharadesam.com 2018-11-16 04:36 PM,
ചെറുവത്തൂര്‍: വലിയപ്പറമ്പ് കല്ല് കെട്ടിയപുരയിലെ ഹാജി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ (70) അന്തരിച്ചു. മടക്കര തുരുത്തി മാടക്കണ്ടിയില്‍ താമസിച്ചു വരികയായിരുന്നു. പടന്ന കടപ്പുറം ജമാഅത്ത് പള്ളിയില്‍ ദീര്‍ഘകാലം ഇമാമായും മദ്രസാ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: സഫിയത്ത് തുരുത്തി. മക്കള്‍: ഫസല്‍ (ഖത്തര്‍), മറിയത്ത്, റൈഹാന, സുഹ്‌റ, കുഞ്ഞാമിന, സല്‍മ. മരുമക്കള്‍: ഉബൈസ് (മലേഷ്യ), മജീദ് കോട്ടിക്കുളം, കെ.എസ് സാലി കീഴൂര്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍), ദാവൂദ് (മലേഷ്യ), പരേതനായ അഷ്‌റഫ്. സഹോദരങ്ങള്‍: മഹമൂദ് തൈക്കടപ്പുറം, ഖാദര്‍ വലിയപ്പറമ്പ്, കരീം ഹാജി കാട്ടില്‍, പരേതനായ അബ്ദുല്‍ റസാഖ് കൈതക്കാട്.



Recent News