updated on:2018-11-18 06:34 PM
അലി എ. ഗോളിയാടി

www.utharadesam.com 2018-11-18 06:34 PM,
കുമ്പഡാജെ: കുമ്പഡാജെ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും കുമ്പഡാജെ പഞ്ചായത്ത് മുന്‍ അംഗവുമായ അന്നടുകയിലെ അലി എ. ഗോളിയാടി(62)അന്തരിച്ചു. കുമ്പഡാജെ പഞ്ചായത്ത് ജനശ്രീ യുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്ന അലി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. അസുഖം മൂലം മംഗളൂരുവിലെ ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ: ഷാഹിദ അലി. മക്കള്‍: ശമ, ഷെയിന്‍, ഷെഹീബ, സുഹൈബ്. മരുമകന്‍:റഫീഖ്. സഹോദരങ്ങള്‍: ഇബ്രാഹിം, മൂസ, പരേതനായ മുഹമ്മദ്.



Recent News