updated on:2018-11-30 06:12 PM
കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

www.utharadesam.com 2018-11-30 06:12 PM,
കാസര്‍കോട്: കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു. താളിപ്പടുപ്പിലെ ജഗന്നാഥ ആള്‍വ(68)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തെ കുളത്തിലാണ് വീണത്. വീട്ടില്‍ നിന്ന് നടന്ന് പോകുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാകുമെന്നാണ് സംശയിക്കുന്നത്. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തി ജഗന്നാഥ ആള്‍വയെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പേഴേക്കും മരിച്ചിരുന്നു. ഭാര്യ: ശകുന്തള. മക്കള്‍: ഡോ. രഞ്ജിത ആള്‍വ, ഡോ. രജിത ആള്‍വ. മരുമക്കള്‍: ജയപ്രകാശ്, വിശ്വനാഥ (ഇരുവരും എഞ്ചിനീയര്‍, ബംഗളൂരു.). സഹോദരങ്ങള്‍: മുക്ത റൈ, ചന്ദ്രാവതി ഷെട്ടി, സഞ്ജീവി ഭണ്ഢാരി.



Recent News