updated on:2018-11-30 06:17 PM
സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍

www.utharadesam.com 2018-11-30 06:17 PM,
കാഞ്ഞങ്ങാട്: എല്‍. ഐ.സി ഓഫീസ് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ഓഫീസിലെ സെക്യുരിറ്റി ജീവനക്കാരന്‍ ബങ്കളം കരിങ്കുണ്ടിലെ ടി. കെ. പ്രകാശന്‍ (45) ആണ് മരിച്ചത്. ഇന്ന് രാവിലെ എഴ് മണിയോടെയാണ് സംഭവം. ഡ്യൂട്ടിക്കിടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ബന്ധുക്കള്‍ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഭാര്യ: രേണുക. മക്കള്‍: റോഷ്‌നി, പ്രശോഭ്. സഹോദരങ്ങള്‍: ഗിരീശന്‍ (ഗള്‍ഫ്), പരേതനായ ദിനേശന്‍.



Recent News