updated on:2018-12-01 04:59 PM
മുല്ലച്ചേരി കൃഷ്ണന്‍ നായര്‍

www.utharadesam.com 2018-12-01 04:59 PM,
ഉദുമ: പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് ഉദുമ മണ്ഡലം മുന്‍ പ്രസിഡണ്ടുമായിരുന്ന ബാര കോട്ടക്കുന്നിലെ ആലന്തട്ട മുല്ലച്ചേരി കൃഷ്ണന്‍ നായര്‍ (90) അന്തരിച്ചു. കീഴൂര്‍-തൃക്കണ്ണാട് ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍, അഭിവക്ത കണ്ണൂര്‍ ഡി.സി.സി. ഭാരവാഹി, ബാര ആലന്തട്ട മുല്ലച്ചേരി തറവാട് പ്രസിഡണ്ട്, ഉദുമ സര്‍വീസ് സഹ. ബാങ്ക് ഡയരക്ടര്‍, വിദ്യാനഗര്‍ കെ.സി.എം.പി. സൊസൈറ്റി ഡയരക്ടര്‍, ബാര എന്‍.എസ്.എസ്. കരയോഗം പ്രസിഡണ്ട്, കര്‍ഷക കോണ്‍ഗ്രസ് ഉദുമ മണ്ഡലം പ്രസിഡണ്ട്, ബാര മഹാവിഷ്ണു ക്ഷേത്രം ധ്വജപ്രതിഷ്ഠാ കമ്മിറ്റി ചെയര്‍മാന്‍, ബാര ഭണ്ഡാരത്ത് ഭഗവതീ ക്ഷേത്രം രക്ഷാധികാരി, ബാര പാറമ്മല്‍ വയനാട്ടുകുലവന്‍ തറവാട് രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: മാവില രാധമ്മ. മക്കള്‍: എം. കനകവല്ലി (റിട്ട. അധ്യാപിക, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍), മാലിനി (കോഴിക്കോട്), ഡോ. എം. മണികണ്ഠന്‍ നമ്പ്യാര്‍ (അമൃത ആസ്പത്രി, പാലക്കുന്ന്), ദേവകിക്കുട്ടി. മരുമക്കള്‍: എന്‍. ഗോപാലന്‍ നായര്‍ (റിട്ട. ചീഫ് മാനേജര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), എം. ബാലകൃഷ്ണന്‍നായര്‍ (റിട്ട. പ്രൊഡക്ഷന്‍ മാനേജര്‍, സ്റ്റീല്‍ കോംപ്ലക്‌സ്, കോഴിക്കോട്), കെ. വേണുഗോപാലന്‍ നമ്പ്യാര്‍ (കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍), ഷീന എം. നമ്പ്യാര്‍(കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: എം. ദേവകിയമ്മ, പരേതരായ ജ്യോതിഷ പണ്ഡിതന്‍ ശേഖരന്‍ എഴുത്തച്ഛന്‍, ലക്ഷ്മിഅമ്മ, കല്യാണിയമ്മ, പാര്‍വതിയമ്മ മാളിയക്കാല്‍.



Recent News