updated on:2018-12-02 06:17 PM
ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

www.utharadesam.com 2018-12-02 06:17 PM,
ചെറുവത്തൂര്‍: ജോലി ചെയ്തുകൊണ്ടിരിക്കെ ബാങ്ക് ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. വിജയാ ബാങ്ക് ഹൊസങ്കടി ശാഖയിലെ കാഷ്യര്‍ പിലിക്കോട് മട്ടലായിയിലെ പൈനി സുബ്രഹ്മണ്യനാണ് (51) മരിച്ചത്. ഭാര്യ: ഹേമലത. മക്കള്‍: ഉണ്ണി, ദേവിക. തൃക്കരിപ്പൂര്‍ മുട്ടുകടയിലെ പരേതരായ കല്ലേന്‍ പൊക്കന്റെയും പൈനി പാറ്റയുടെയും മകനാണ്. സഹോദരങ്ങള്‍: മാധവി, ജാനകി, കണ്ണന്‍, കാര്‍ത്യായനി, ഗംഗാധരന്‍, കമല, ഉഷ, പരേതനായ തമ്പാന്‍.



Recent News