updated on:2018-12-03 07:38 PM
കെ.ബി.എ മുഹമ്മദ്

www.utharadesam.com 2018-12-03 07:38 PM,
ചൗക്കി: ചൗക്കിയിലെ വ്യാപാരിയും മാപ്പിള കലാകാരനുമായ കെ.ബി.എ മുഹമ്മദ് എന്ന മമ്മുഞ്ഞി (74) അന്തരിച്ചു. ചൗക്കി നൂറുല്‍ഹുദ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, മാപ്പിളപ്പാട്ട് സാംസ്‌കാരിക വേദി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കാനി പാട്ട്, മാലപ്പാട്ട്, കിസ്സ പാട്ട് എന്നിവ മനോഹരമായി ആലപിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മക്കാനി പാട്ട് അവതരിപ്പിച്ചിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: സലീം, സമീര്‍, ഹസൈനാര്‍, ഷൗക്കത്തലി, ആയിഷ, സുഹ്‌റ, മിസ്‌രിയ, സഫിയ.
നിര്യാണത്തില്‍ അനുശോചിച്ച് ചൗക്കിയില്‍ വ്യാപാരികള്‍ ഇന്നുച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.



Recent News