updated on:2018-12-21 08:16 PM
എം.ബാബു റൈ അന്തരിച്ചു

www.utharadesam.com 2018-12-21 08:16 PM,
ബന്തിയോട്: ബി.ജെ.പിയുടെ ആദ്യകാല രൂപമായ ജനസംഘത്തിന്റെ ജില്ലാ പ്രസിഡണ്ടായിരുന്ന മള്ളങ്കൈയിലെ എം.ബാബുറൈ (80) അന്തരിച്ചു.
ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്, ബി.ജെ. പി മംഗല്‍പ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, മംഗല്‍പ്പാടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രദേശത്ത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും ശക്തമായ സ്വാധീനമുണ്ടാക്കുന്നതില്‍ ബാബു റൈ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഭാര്യ: ഭദ്ര. മക്കള്‍: ജയരാജ് (അഭിഭാഷകന്‍ മംഗളൂരു), വിജയകുമാര്‍ റൈ, മീര. സഹോദരങ്ങള്‍: വണ്ണയ്യറൈ, തുളസി, ബേബി, സുശീല.



Recent News