updated on:2018-12-27 08:43 PM
ടി.കെ. ഇദ്ദീന്‍ കുഞ്ഞി ഹാജി അന്തരിച്ചു

www.utharadesam.com 2018-12-27 08:43 PM,
കുമ്പള: ആരിക്കാടിയിലെ പൗര പ്രമുഖന്‍ റിട്ട.പി.ഡബ്‌ള്യു.ഡി സൂപ്രണ്ടിങ് എഞ്ചിനീയര്‍ ടി.കെ. ഇദ്ദീന്‍ കുഞ്ഞി ഹാജി (83) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. സഅദിയ ഐ.ടി.സി പ്രിന്‍സിപ്പാള്‍, പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പ്രൊജക്ട് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് പ്രസിഡണ്ടും കുമ്പള മേഖലാ സംയുക്ത ജമാഅത്ത് വര്‍ക്കിങ് കമ്മിറ്റി അംഗവുമായിരുന്നു. മക്കള്‍: അഷ്‌റഫ് ടി.കെ. (ബിസിനസ്, മംഗളൂരു), അബ്ദുല്‍ സത്താര്‍ ടി.കെ. (കോണ്‍ട്രാക്ടര്‍), ജമാല്‍ ടി.കെ. (ഗള്‍ഫ്). മരുമക്കള്‍: മഫീദ മധൂര്‍, ഫരീദ പള്ളിക്കര, സഫ്രീന മംഗളൂരു. സഹോദരങ്ങള്‍: ടി.കെ. ഹസൈനാര്‍(റിട്ടേര്‍ഡ് ജോയിന്റ് ഡയറക്ടര്‍, അഗ്രികള്‍ച്ചര്‍), പരേതരായ അഡ്വ: അബ്ദുല്ല, അസ്യമ്മ. മയ്യത്ത് കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.



Recent News