updated on:2016-02-16 08:06 AM
മൊബൈൽ വിപണി കീഴടക്കാൻ വൈബ് ടർബോ

www.utharadesam.com 2016-02-16 08:06 AM,
ചൈനയിലെ ബീജിംഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കംപ്യൂട്ടർ ടെക്നോളജി കമ്പനിയായ ലെനോവോ വൈബ് മൊബൈൽ ശ്രേണിയിലെ പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി. ലെനൊവോ വൈബ് പി 1 ടർബോ എന്ന പുതിയ മോഡൽ ഇന്തോനേഷ്യയിലാണ് ലെനോവോ ആദ്യമായി വിപണിയിലെത്തിക്കുന്നത്. സിൽവർ, ഗ്രാഫൈറ്റ് ഗ്രേ, ഗോൾഡ്‌ എന്നീ നിറങ്ങളിലെത്തുന്ന ഫോൺ ഏകദേശം 20,000 രൂപയ്ക്ക് പ്രീ ഓർഡർ ചെയ്യാനും ഇന്തോനേഷ്യയിൽ ലെനോവോ അവസരമൊരുക്കിയിട്ടുണ്ട്.
പേഴ്സണൽ കംപ്യൂട്ടർ, ടാബ്ലറ്റ് പിസി, വർക്ക് സ്ടേഷനുകൾ, സെർവറുകൾ, ഇലക്ട്രോണിക് സ്റ്റോറേജ് ഡിവൈസുകൾ എന്നിവയുടെ നിർമ്മാതാക്കളും വിതരണക്കാരുമായ ലെനോവോ 2014ൽ ആ വർഷം ഏറ്റവും കൂടുതൽ കംപ്യൂട്ടറുകൾ വിറ്റ കമ്പനി എന്ന ഖ്യാതി നേടിയിരുന്നു. ഈ നേട്ടത്തിന് പിന്നാലെ മൊബൈൽ വിൽപ്പനയിലും നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ലെനോവയിപ്പോൾ.
2 ജിബി റാം, 3 ജിബി റാം എന്നീ രണ്ടു വേരിയന്റുകളിൽ ലെനൊവോ വൈബ് പി 1 ടർബോ വിപണിയിലെത്തും. 13 അല്ലെങ്കിൽ 16 മെഗാപിക്സൽ ക്യാമറയുമായി എത്തുന്ന ഫോണിന് 4900 എംഎഎച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണുള്ളത്.
ഫിംഗർ പ്രിന്റ്‌ സെൻസർ പിടിപ്പിച്ചെത്തുന്ന ലെനോവോ വൈബ് P1 ടർബോ 1080 X 1920 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയോടെയാണെത്തുന്നത്. 1.5 ജിഗാഹെർട്സ് വേഗത നൽകുന്ന 64-ബിറ്റ് ഒക്ടാ കോർ ക്വാൾകോം സ്നാപ്ഡ്രാഗൺ 615 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഇരട്ട സിം സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തോടെയാണ് വിപണിയിലെത്തുക.



Recent News
  വാഹനത്തിന്റെ മോഡല്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

  പുതുപുത്തന്‍ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

  എതിരാളികളില്ല ഇഷ്ട നമ്പർ സ്വന്തമാക്കി ലാലേട്ടൻ

  ഇന്‍ഫ്രാ റെഡ് വൈഫൈ, 100 മടങ്ങ് വേഗത

  പരിധിയില്ലാത്ത ഡേറ്റാ പ്ലാനുമായി ബി.എസ്.എന്‍.എല്‍

  ഭവന നിര്‍മാണത്തിന് പിഎഫില്‍ ഇളവ്!! 90 ശതമാനം പ്രൊവിഡന്റ് ഫണ്ടും പിന്‍വലിക്കാമെന്ന് കേന്ദ്രം

  ഇന്നോവ ക്രിസ്റ്റയ്ക്ക് പുതിയ വകഭേദം വരുന്നു

  സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണത്തിലേക്ക്​​

  വരുന്നു ഫോക്സ് വാഗന്റെ പുതിയ കാർ, ഐഡി

  ഹോട്ടലുകള്‍ക്ക് ജി.എസ്.ടി അഞ്ചു ശതമാനം

  ഇന്ത്യയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ഔഡി

  ടാറ്റാ ടിയാഗോ പുത്തന്‍ കാറുകളുടെ ഗ്രാന്റ് ഡെലിവറി ശ്രദ്ധേയമായി

  ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌

  കെ.വി.ആര്‍ ഗ്രൂപ്പിന് പ്ലാറ്റിനം ഡീലര്‍ പദവി

  സിറ്റിഗോള്‍ഡില്‍ വജ്രാഭരണ പ്രദര്‍ശനവും, വില്‍പനയും




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News