updated on:2016-02-19 10:32 AM
മത്സ്യവും ഇനി ഓണ്‍ലൈനിലൂടെ

www.utharadesam.com 2016-02-19 10:32 AM,
കൊച്ചി: സീ ഫുഡിനെക്കു റിച്ചുള്ള സങ്കല്‍പം തന്നെ മാറ്റിമറിച്ച് മത്സ്യവും ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇന്ത്യയിലെ ഏറ്റവും വലിയ സീഫുഡ് കയറ്റുമതി സ്ഥാപനങ്ങലിലൊന്നായ ബേബി മറൈന്‍ ഗ്രൂപ്പാണ് മത്സ്യങ്ങളുമായി വീട്ടിലെത്തുക. വിവിധയിനം റെഡിടുകുക്ക് മത്സ്യങ്ങളും മറ്റ് സമുദ്രോല്‍പ്പന്നങ്ങളും വീട്ടിലെത്തിച്ചുതരുന്ന ഡെയ്ലി ഫിഷ് എന്ന ആശയം നടപ്പാക്കുന്നു.
ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ ലഭ്യമാകുന്ന ഡെയ്ലി ഫിഷ് സമുദ്രോല്‍പ്പന്നങ്ങള്‍ ക്രമേണ ഇന്ത്യയിലെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് വിപണനോദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച ബേബി മറൈന്‍ സീഫുഡ് റീടെയില്‍ മാനെജിങ് ഡയറകറ്ററും സിഇഒയുമായ അലക്സ് കെ. തോമസ് പറഞ്ഞു. ഡെയ്ലി ഫിഷ് സമുദ്രോല്‍പ്പന്നങ്ങള്‍ www.dailyfish.in എന്ന വെബ്സൈറ്റിലൂടെയും ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡെയ്ലി ഫിഷ് ഇന്ത്യ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്തും വാങ്ങാവുന്നതാണ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പായ്ക്കിങ്ങോടെ ദിവസവും മൂന്ന് നിശ്ചിത സമയ ഡെലിവറി ഷെഡ്യൂകളില്‍ ഉന്നത ഗുണനിലവാരമുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ വീട്ടുവാതില്‍ക്കല്‍ എത്തിച്ചു നല്‍കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹോട്ടല്‍ ടാജ് ഗേ്റ്റ് വേ എക്സിക്യൂട്ടീവ് ഷെഫ് സലിന്‍ കുമാര്‍ ഡെയ്ലി ഫിഷിനുള്ള ആദ്യ കോര്‍പ്പറേറ്റ് ഓര്‍ഡര്‍ നല്‍കി.
ആദ്യഘട്ടത്തില്‍ കേരളത്തിലെ പ്രിയപ്പെട്ട ഇനങ്ങളായ ചെമ്മീന്‍, നെയ്മീന്‍, വെളുത്ത ആവോലി, ചെമ്പല്ലി, കരിമീന്‍, അയല, മത്തി, സ്ക്വിഡ്, നത്തോലി തുടങ്ങിയവയും ഡിമാന്‍ഡനുസരിച്ച് ഞണ്ട്, ലോബ്സ്റ്റര്‍ തുടങ്ങിയവയും 250 ഗ്രാം, 500 ഗ്രാം, 1 കിലോ പായ്ക്കുകളിലായാണ് വീടുകളിലും ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും എത്തിച്ചു നല്‍കുക.Recent News
  എസ്ബിഐയുടെ എടിഎം, ഓൺലൈൻ സേവനങ്ങൾ നാലു ദിനം തടസ്സപ്പെടും

  വൻ വിലക്കുറവിൽ നിസ്സാൻ ‘സണ്ണി’ സ്വന്തമാക്കാം

  ഗ്യാലക്‌സി S8 ലെ ഫീച്ചറുകൾ അമ്പരിപ്പിക്കുന്നത്

  ഐശ്വര്യം പ്രദാനം ചെയ്ത് അക്ഷയ തൃതീയ

  രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

  ഭീം ആപ്പില്‍ ഒരാളെ ചേര്‍ത്താല്‍ 10 രൂപ അക്കൗണ്ടിലെത്തും

  സേവിംഗ്‌സ് അക്കൗണ്ട് ദാതാക്കള്‍ക്ക് പാന്‍കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 30

  അമേസിന്റെ എതിരാളി ടാറ്റ ടിഗോര്‍ കേരളത്തില്‍

  വായ്പാ പലിശയ്ക്കുള്ള അടിസ്ഥാന നിരക്ക് 0.15 ശതമാനമായി എസ്ബിഐ കുറച്ചു

  200 രൂപ നോട്ട് വരുന്നു

  4ജി സ്പീഡില്‍ കേമന്‍ ജിയോ തന്നെയെന്ന് ട്രായി

  സ്വര്‍ണവ്യാപാരികള്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കും

  കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ ഐവ സില്‍ക്‌സ് ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്തു

  ഐവ സില്‍ക്‌സ് 30 ന് ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും

  കിടിലന്‍ ക്രെഡിറ്റ് കാര്‍ഡ് ഓഫറുമായി എസ്ബിഐ
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News