updated on:2016-02-21 10:51 AM
സിം കാർഡില്ലാത്ത സ്മാർട്ട് ഫോൺ വിപണിയിൽ

www.utharadesam.com 2016-02-21 10:51 AM,
പരമ്പരാഗത രീതിയിലുള്ള സിം കാർഡുകൾ ആവശ്യമില്ലാത്ത സ്മാർട്ട് ഫോണുകൾ ജർമൻ വിപണിയിലിറങ്ങി. ഇസിം എന്ന ആശയത്തിന് ജർമൻ ടെലികോം അനുമതി നൽകിയതിനു പിന്നാലെ വോഡാഫോണും ഒ2വുമാണ് പുതിയ ഉൽപ്പന്നം അവതരിപ്പിച്ചിരിക്കുന്നത്.
ഫോണിന്റെ ഡിസൈനിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഇതു വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈൽ ഫോൺ ഡിവൈസ് തിരിച്ചറിയാൻ മൊബൈൽ ഓപ്പറേറ്റർമാരെ സഹായിക്കുന്നതാണ് അടിസ്ഥാനപരമായി സിം കാർഡുകളുടെ ധർമം. ഈ ജോലി നിർവഹിക്കാൻ ശേഷിയുള്ള ബിൽറ്റ് ഹാർഡ് ചിപ്പുകൾ, അഥവാ ഇസിമ്മുകൾ ഘടിപ്പിച്ച ഡിവൈസുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ഒ2 ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് വാച്ച് കൂടി വിപണിയിലെത്തിക്കുന്നു. ഈ സ്ഥിരം കാർഡിനെ റീ പ്രോഗ്രാം ചെയ്യാൻ സാധിക്കും. എന്നാൽ മാറ്റി ഘടിപ്പിക്കാൻ കഴിയില്ല. ഇതിൽ ഓപ്പറേറ്റർമാരെ മാറ്റുന്നതിനും ബുദ്ധിമുട്ട് വരില്ല.



Recent News
  പ്രീ പെയ്ഡ് പ്ലാനുകള്‍ അടിമുടി മാറ്റി ഭാരതി എയര്‍ടെല്‍

  മലബാര്‍ ബ്രൈഡുമായി കല്യാണ്‍ സില്‍ക്‌സ്

  കാറുണ്ടെങ്കില്‍ ഗ്യാസ് സബ്സിഡിയില്ല!

  മുന്നറിയിപ്പുമായി എല്‍.ഐ.സി

  റിലയന്‍സ് ജിയോയില്‍ കിടിലന്‍ പ്രീ പെയ്ഡ് ഓഫറുകള്‍

  വോഡഫോണില്‍ കിടിലന്‍ പ്രീ പെയ്ഡ് പ്ലാനുകള്‍

  സിറ്റിഗോള്‍ഡ് ഉപ്പള നെക്ലേസ് ഫെസ്റ്റിന് തുടക്കമായി

  എം.ടി.സി. ഹജ്ജ് ബുക്കിംഗ് ഉദ്ഘാടനം ചെയ്തു

  ഫ്‌ലിപ്പ്കാര്‍ട്ടിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്

  കിടിലന്‍ ഓഫറുമായി ഗോഎയര്‍

  സുല്‍ത്താന്‍ ഗോള്‍ഡില്‍ ആന്റിക് ആഭരണങ്ങളുടെ എക്‌സിബിഷന്‍ തുടങ്ങി

  നവീകരിച്ച കനറാ ഐസ്‌ക്രീം പാര്‍ലര്‍ തുറന്നു

  നാലുവര്‍ഷത്തിനകം എ.ടി.എം കൗണ്ടറുകള്‍ ഇല്ലാതാകും - നീതി ആയോഗ്

  'ഡാന്‍ഡില്‍' ബ്രാന്‍ഡ് ലോഞ്ചിംഗ് നടന്നു

  എയർ ഇന്ത്യ;. മൂന്നു ബോയിംഗ് വിമാനങ്ങൾ‌ ഫെബ്രുവരിയോടെ