updated on:2016-02-22 09:02 AM
ഹോണ്ട 57,000 കാറുകള്‍ തിരിച്ചുവിളിക്കുന്നു

www.utharadesam.com 2016-02-22 09:02 AM,
മുംബൈ: ഹോണ്ട ഇന്ത്യയില്‍ വിറ്റഴിച്ച 57,676 കാറുകള്‍ എയര്‍ബാഗ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിനായി തിരിച്ചുവിളിക്കുന്നു. 2012 ജനുവരിക്കും 2013 ജൂണിനും ഇടയില്‍ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് നിര്‍മിച്ച സിറ്റി, ജാസ്, സിവിക് എന്നീ മോഡലുകളിലാണു തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.അപകടമുണ്ടാകുമ്പോള്‍ എയര്‍ബാഗ് പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനത്തില്‍ വ്യാപക തകരാര്‍ കണ്ടെത്തിയതിന്നെത്തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ ഹോണ്ട കാറുകള്‍ തിരിച്ചു വിളിക്കുന്നുണ്ട്.
ഇതിന്‍റെ ഭാഗമായാണ് ഇന്ത്യയിലും തകരാര്‍ സൗജന്യമായി പരിഹരിക്കുന്നതെന്നു കമ്പനി അധികൃതര്‍ പറഞ്ഞു. 49,572 സിറ്റി, 7,504 ജാസ്, 600 സിവിക് മോഡലുകളാണു തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കാര്‍ ഉടമകള്‍ക്ക് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയിട്ടുണ്ടെന്നും. ഇന്നുമുതല്‍ ഹോണ്ടയുടെ അംഗീകൃത ഡീലര്‍മാര്‍ വഴി പ്രശ്നം പരിഹരിച്ചു തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.



Recent News
  ടാറ്റാ ടിയാഗോ പുത്തന്‍ കാറുകളുടെ ഗ്രാന്റ് ഡെലിവറി ശ്രദ്ധേയമായി

  ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌

  കെ.വി.ആര്‍ ഗ്രൂപ്പിന് പ്ലാറ്റിനം ഡീലര്‍ പദവി

  സിറ്റിഗോള്‍ഡില്‍ വജ്രാഭരണ പ്രദര്‍ശനവും, വില്‍പനയും

  200 രൂപയ്ക്ക് 75 ജിബി ഡാറ്റ, 4500 മിനിറ്റ് കോൾ

  ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഇനി ഹെല്‍മറ്റും സൗജന്യം

  8,999 രൂപയ്ക്ക് 4ജി, 3 ജിബി റാമുമായി ഇന്റക്സ് ഫോൺ

  മാരുതി സുസുക്കിയുടെ വിറ്റാര ബ്രീസക്ക് രണ്ടാഴ്ച കൊണ്ട് 20,000 ബുക്കിംഗ്

  ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് കുറഞ്ഞ വിലയ്ക്ക് ഐഫോണുമായി ആപ്പിള്‍

  മഹീന്ദ്ര പാല്‍ വിപണിയിലേക്കു കടക്കുന്നു

  ഐ ഫോണ്‍ സ്‌പെഷല്‍ എഡിഷന്‍ ഏപ്രില്‍ ആദ്യ വാരം ഇന്ത്യയില്‍

  ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഇനി മൊബൈല്‍ ഫോണിലും

  3,799 രൂപയ്ക്ക് ആൻഡ്രോയ്ഡ് 3ജി ഫോൺ

  ടിവിഎസ് എക്‌സ് എല്‍ 100 ഫോര്‍ സ്‌ട്രോക് മോപ്പഡ് കേരള വിപണിയില്‍

  വിക്‌സ് ആക്ഷന്‍ 500 ഇന്ത്യയില്‍ വില്‍പ്പനയും ഉത്പാദനവും നിര്‍ത്തി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News