updated on:2016-02-25 08:50 AM
4,777 രൂപയ്ക്ക് 4ജി ഫോണുമായി സോളോ

www.utharadesam.com 2016-02-25 08:50 AM,
ഹൈസ്പീഡ് നെറ്റ്‌വർക്കുകൾ വ്യാപകമായതോടെ കുറഞ്ഞ 4ജി ഫോൺ വിപണിയിലെത്തിച്ച് സാധാരണക്കാരായ മൊബൈൽ ഉപഭോക്താക്കൾക്ക് 4 ജിയിലേക്ക് കടന്നു വരാനുള്ള അവസരമൊരുക്കുകയാണ് സോളോ. വോയിസ് ഓവർ എൽടിഇ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 4 ജി സോളോ ഇറ എന്ന സ്മാർട്ട്ഫോണാണ്‌ 4,777 രൂപയ്ക്ക് വിൽപ്പനയ്ക്കെത്തുന്നത്.
5 ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയോട് കൂടിയ 4ജി സോളോ ഇറ സ്മാർട്ട്ഫോണിന് 1 ജിബി DDR3 റാമാണുള്ളത്. 1.5 ജിഗാ ഹെട്സ് വേഗതയുള്ള ക്വാഡ് കോർ പ്രോസസർ കരുത്തേകുന്ന ഫോണിന്റെ അന്തരിക സംഭരണ ശേഷി 8 ജിബിയാണ്; ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32ജിബി വരെ വികസിപ്പിക്കാൻ കഴിയും.
ആൻഡ്രോയ്ഡ്‌ ഫോണുകളിൽ ആദ്യമായി ഇന്റൽ ആറ്റം പ്രോസസർ ഉപയോഗിച്ച ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോൺ കമ്പനിയായ സോളോ വൈവിധ്യമായ സ്മാർട്ട് ഫോൺ ശ്രേണിയുമായി രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ സജീവമാണ്.
ആൻഡ്രോയ്ഡ്‌ 5.1 മൊബൈൽ ഒഎസിൽ പ്രവർത്തിക്കുന്ന 4 ജി സോളോ ഇറ ഫോണിന്റെ ബാറ്ററി 2500 എം.എ.എച്ച് ശേഷിയുള്ളതാണ്. ഇരട്ട 4 ജി സിമ്മുകൾ പിന്തുണയ്ക്കുന്ന 4 ജി സോളോ ഇറ സ്മാർട്ട് ഫോൺ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സോളോ ഇറ ഫോണിന്റെ പിൻഗാമിയായാണ്‌ വിപണിയിലെത്തുന്നത്. ഫെബ്രുവരി 26 ന് സ്നാപ്ഡീൽ വഴി ഫ്ലാഷ് വിൽപനയ്ക്ക് എത്തുന്ന 4 ജി സോളോ ഇറയ്ക്ക് 5 എംപി പ്രധാന കാമറയ്ക്കൊപ്പം 2 മെഗാപിക്സൽ വ്യക്തത നൽകുന്ന മുൻ കാമറയുമുണ്ട്.Recent News
  ജിയോയ്ക്ക് കിടിലന്‍ ക്യാഷ് ബാക്ക് ഓഫര്‍!

  ഡീസൽ കാറുകളെ ബഹുദൂരം പിന്തള്ളി പെട്രോൾ മുന്നേറ്റം

  സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്

  ഓഫര്‍ പെരുമഴ തീര്‍ത്ത് ആമസോണും ഫ്ളിപ്കാര്‍ട്ടും

  മംഗളൂരുവില്‍ ദുബായ് സെന്റര്‍ മൊബൈല്‍ ഷോറും തുടങ്ങി

  10 രൂപാ നാണയം സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി

  ഹോണ്ടയുടെ ഏറ്റവും വലിയ ഉൽപ്പദാനശാല ഇനി കർണാടകത്തിൽ

  മുകേഷ് അംബാനി ഏഷ്യയിലെ കോടീശ്വരന്മാരില്‍ രണ്ടാമൻ!!

  ആധാറും പാന്‍കാര്‍ഡ‍ും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി

  ട്രെയിനുകളില്‍ കമ്പിളിയില്ല!!

  ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡില്‍ വൈറസ്

  4ജി സ്പീഡില്‍ മുമ്പില്‍ എയര്‍ടെല്‍!

  കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ: റിലയന്‍സ് ജിയോ ഓഫര്‍ മൂന്ന് കോടി പേര്‍ക്ക്

  അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയം അനുവദിക്കാനാവില്ലെന്ന് കേന്ദ്രം

  സിഗരറ്റ് ഇനി ശരിയ്ക്കും പൊള്ളും: സെസ് ചുമത്താനുള്ള നീക്കവുമായി ജിഎസ്ടി കൗണ്‍സില്‍
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News