updated on:2016-02-26 03:18 PM
ബജറ്റ് സമാർട് ഫോണുമായി ഒബിഐ

www.utharadesam.com 2016-02-26 03:18 PM,
മൊബൈൽ വേൾഡ് കോൺഗ്രസിൽ വില കുറഞ്ഞ ഇരട്ട സിം ഫോണുമായി എത്തിയിരിക്കുകയാണ് ഒബിഐ വേൾഡ് ഫോൺ എന്ന പ്രമുഖ സ്മാർട് ഫോൺ നിർമ്മാതാക്കൾ. മുൻ ആപ്പിൾ സിഇഒ ജോൺ സ്കളളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒബിഐ വേൾഡ് ഫോൺ ബജറ്റ് ഫോണുകളുമായി ഉപഭോക്താക്കൾക്ക് പ്രിങ്കരമായ ബ്രാന്റായി മാറുവാനുള്ള ശ്രമത്തിലാണ്.
കുറഞ്ഞ വിലയിൽ മൊബൈൽ ഫോണുകൾ വിപണിയിൽ പരിചയപ്പെടുത്തുന്നതിലൂടെ പ്രീമിയം ഫോണുകളിലേക്ക് ഈ ഉപഭോക്താക്കളെ താമസിയാതെ ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്. ഒബിഐ എംവി 1 എന്ന സമാർട്ട് ഫോണാണ് മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട ഫോൺ.
2 ജിബി, 1 ജിബി എന്നീ രണ്ട് മോഡലുകളിൽ ലഭ്യമാകുന്ന ഒബിഐ വേൾഡ്ഫോൺ എംവി 1 സ്മാർട്ഫോൺ യഥാക്രമം 10000 ,9000 എന്നീ പ്രൈസ് ടാഗുകളോടെയാണ് വിപണിയിലെത്തുക. മാർച്ച് മാസത്തോടെ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ വിൽപ്പനയ്ക്കായെത്തുന്ന ഫോണുകൾക്ക് 16 ജിബി ആന്തരിക സംഭരണ ശേഷിയാണുള്ളത്. ഓൺലൈൻ വഴിയും റീട്ടെയിൽ മൊബൈൽ ശൃംഖലകളിലൂടെയും എം വി1 വാങ്ങാനാകും.
720 X 1280 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയോട് കൂടിയ ഫോണിന്റെ സ്ക്രീൻ 294 പിപിഐ പിക്സൽ ഡെൻസിറ്റിയുള്ളതാണ്. 1.3 ജിഗാഹെട്സ് വേഗതയുള്ള ക്വാഡ് കോർ ക്വാൾകോം സ്നാപ്ഡ്രാഗൺ 212 പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. സിപിയുവിന് ഒപ്പം പ്രവർത്തിക്കുന്ന അഡ്രീനോ 304 ജിപിയു എംവി 1 സ്മാർട്ട് ഫോണിനെ മികച്ച ഗെയിമിംഗ് ഡിവൈസാക്കി മാറ്റും.
എൽഇഡി ഫ്ലാഷോട് കൂടിയ f/2.2 അപേർച്ചർ 8 മെഗാപിക്സൽ ആട്ടോഫോക്കസിംഗ് റിയർ കാമറയും 2 മെഗാപിക്സൽ സെൽഫി ഷൂട്ടറുമാണ് എംവി 1 സ്മാർട്ട് ഫോണിനുള്ളത്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ്, സയനോജൻ മോഡ് 12.1.1 എന്നീ രണ്ട് ഒഎസ് വേരിയന്റുകളിൽ ലഭ്യമാകുന്ന സ്മാർട്ട് ഫോൺ ഇരട്ട സിം സപ്പോർട്ടോട് കൂടിയതാണ്. ഒരു മൈക്രോ സിമ്മും ഒരു നാനോ സിമ്മും ഉപയോഗിക്കാവുന്ന ഫോണിന്റെ ബാറ്ററി 2500 ശേഷിയുള്ളതാണ്.Recent News
  മലബാര്‍ ഗോള്‍ഡില്‍ ആര്‍ടിസ്റ്റ് ജ്വല്ലറി ഫെസ്റ്റിവല്‍ ഏപ്രില്‍ 7 മുതല്‍

  സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന

  ബിഎസ്എന്‍എല്ലിൽ ഹോളി ധമാക്ക ഓഫർ!

  കിഡ്‌സീ പ്രീ സ്‌കൂള്‍ ആരംഭിച്ചു

  റിലയൻസ് ബിഗ് ടിവിയിൽ അത്യാകർഷ ഓഫർ

  ‘അവഞ്ചർ 180 സ്ട്രീറ്റ്’ ; വില 84,819 രൂപ

  കല്യാണ്‍ സില്‍ക്‌സിന്റെ സെയില്‍

  മറിയാസ് നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

  ഖത്തറില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

  എസ്‌ 60ന്റെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍

  സ്വര്‍ണവില മുന്നേറുന്നു

  മാറ്റങ്ങള്‍ വരുത്തി ജിഎസ്ടി കൗണ്‍സില്‍

  നാലപ്പാട് യു.കെ. മാള്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്; കടകളുടെ ബുക്കിംഗ് 22ന് തുടങ്ങും

  സ്വര്‍ണവിലയില്‍ വര്‍ധനവ് ; പവന് 22,200 രുപ

  അമ്പരപ്പിക്കുന്ന ലുക്കില്‍ ടിവിഎസ് വിക്ടര്‍