updated on:2016-02-26 10:15 AM
ഉഷയുടെ പുതിയ എയര്‍ കൂളറുകള്‍ വിപണിയില്‍

www.utharadesam.com 2016-02-26 10:15 AM,
കൊച്ചി: അഞ്ച് പുതിയ ഇവാപ്പറേറ്റീവ് എയര്‍ കൂളറുകള്‍ ഉഷാ ഇന്‍റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. പഴ്സണല്‍ കൂളര്‍ (സ്റ്റെല്ലാര്‍ ശ്രേണി), ടവര്‍ കൂളര്‍ (ടോര്‍ണാഡോ ശ്രേണി), വിന്‍റോ കൂളേഴ്സ് (അസ്സുറോ ശ്രേണി) എന്നിവ ഇതില്‍പെടുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത കാലാവസ്ഥകള്‍ കണക്കിലെടുത്ത് രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ് ഈ എയര്‍ കൂളറുകള്‍.
മനോഹരമായ ഡിസൈന്‍, നല്ല രീതിയില്‍ മുറി തണുപ്പിക്കാനുള്ള ശേഷി, കാലദൈര്‍ഘ്യം എന്നിവ ഇവയുടെ പ്രത്യേകതയാണ്. കടുത്ത വേനലില്‍ നല്ല പോലെ തണുപ്പ് ലഭ്യമാക്കാന്‍ പാകത്തില്‍ ഇരട്ട ടോണ്‍ ഫിനിഷ്, ഡസ്റ്റ്-ഫില്‍റ്റര്‍ എന്നിവ ഉഷയുടെ പുതിയ എയര്‍കൂളറുകളിലുണ്ട്. പഴ്സണല്‍ കൂളറുകള്‍ 20 ലിറ്റര്‍ ശേഷിയില്‍ മൂന്ന് വശങ്ങളിലും ഹണികോമ്പ കൂളിങ് മീഡിയത്തോടെ ലഭ്യമാണ്. മുറിയിലെ ചൂട് കുറക്കാന്‍ പാകത്തില്‍ ഐസ് കംപാര്‍ട്മെന്‍റും ഇതിലുണ്ട്. ടവര്‍കൂളറുകള്‍ 34, 19 ലിറ്റര്‍ ശേഷികളില്‍ ലഭിക്കും. മോട്ടോറില്‍ സ്വയം റീ-സെറ്റ് ചെയ്യാവുന്ന ടോപ് ഉള്ളത് തികഞ്ഞ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു.
19 ലിറ്റര്‍ മുതല്‍ 70 ലിറ്റര്‍ വരെ ശേഷിയുള്ള പഴ്സണല്‍, ടവര്‍, വിന്‍റോ, ഡെസര്‍ട് എയര്‍കൂളര്‍ ശ്രേണിയാണ് ഉഷയ്ക്ക് ഇപ്പോഴുള്ളത്. മുറികള്‍ക്കും ഹാളുകള്‍ക്കും അകത്തും പന്തലുകളിലും ഇവ ഉപയോഗിക്കാം. പവര്‍കട്ട് സമയത്ത് ഇന്‍വര്‍ടറുകളിലും ഈ എയര്‍കൂളറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇവ കൂടാതെ കോപ്പര്‍ ചുറ്റിയ മോട്ടോറുകളോടുകൂടിയ ഉഷാ ഹണിവെല്‍ എയര്‍കൂളറുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്.
ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണിവ. വൈദ്യുതി നിലച്ചശേഷം വീണ്ടും വരുമ്പോള്‍ സ്വിച്ച് ഓണ്‍ചെയ്യാതെ തന്നെ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിവുള്ള എഎസ്പിബി ഫങ്ഷന്‍ ഉഷാ ഹണിവെല്‍ എയര്‍കൂളറുകളുടെ സവിശേഷതയാണ്. ഉപയോഗിക്കാതെയിരിക്കുമ്പോള്‍ പൊടി പിടിക്കാതെയും കൊതുകുകള്‍ മുട്ടയിട്ട് പെരുകയാതെയും സഹായിക്കുന്ന ഓട്ടോ-ക്ലോസ് ഷട്ടറും ഇതിനുണ്ട്. റിമോട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഉഷ എയര്‍ കൂളറുകളുടെ വില 6990 രൂപയിലും ഹണിവെല്‍ കൂളറുകളുടേത് 10,590 രൂപയിലും തുടങ്ങുന്നു.



Recent News
  വാഹനത്തിന്റെ മോഡല്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

  പുതുപുത്തന്‍ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

  എതിരാളികളില്ല ഇഷ്ട നമ്പർ സ്വന്തമാക്കി ലാലേട്ടൻ

  ഇന്‍ഫ്രാ റെഡ് വൈഫൈ, 100 മടങ്ങ് വേഗത

  പരിധിയില്ലാത്ത ഡേറ്റാ പ്ലാനുമായി ബി.എസ്.എന്‍.എല്‍

  ഭവന നിര്‍മാണത്തിന് പിഎഫില്‍ ഇളവ്!! 90 ശതമാനം പ്രൊവിഡന്റ് ഫണ്ടും പിന്‍വലിക്കാമെന്ന് കേന്ദ്രം

  ഇന്നോവ ക്രിസ്റ്റയ്ക്ക് പുതിയ വകഭേദം വരുന്നു

  സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണത്തിലേക്ക്​​

  വരുന്നു ഫോക്സ് വാഗന്റെ പുതിയ കാർ, ഐഡി

  ഹോട്ടലുകള്‍ക്ക് ജി.എസ്.ടി അഞ്ചു ശതമാനം

  ഇന്ത്യയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ഔഡി

  ടാറ്റാ ടിയാഗോ പുത്തന്‍ കാറുകളുടെ ഗ്രാന്റ് ഡെലിവറി ശ്രദ്ധേയമായി

  ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌

  കെ.വി.ആര്‍ ഗ്രൂപ്പിന് പ്ലാറ്റിനം ഡീലര്‍ പദവി

  സിറ്റിഗോള്‍ഡില്‍ വജ്രാഭരണ പ്രദര്‍ശനവും, വില്‍പനയും




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News