updated on:2016-02-27 08:47 AM
പേ ടിഎം വഴി അടയ്ക്കുന്ന ബില്ലുകള്‍ അംഗീകരിക്കില്ലെന്ന് ബിഎസ്എന്‍എല്‍

www.utharadesam.com 2016-02-27 08:47 AM,
ന്യൂഡല്‍ഹി: ബില്‍ അടയ്ക്കുന്നത് എളുപ്പത്തിലാക്കാന്‍ ഇപേയ്മെന്‍റ് സംവിധാനമായ പേ ടിഎമ്മിനെ ആശ്രയിച്ചാല്‍ കണക്ഷന്‍ തന്നെ നഷ്ടമായേക്കും. പേ ടിഎം വഴി അടയ്ക്കുന്ന ബില്ലുകള്‍ അംഗീകരിക്കില്ലെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. പേടിഎം വഴി ബില്‍ അടച്ച് കാത്തിരുന്നാല്‍ പണവും പോകും കണക്ഷനും പോകും. ബില്‍ അടയ്ക്കുന്നത് പേ ടിഎം വഴി ആണെങ്കില്‍ പണം അടച്ചില്ലെന്ന് കാണിച്ചായിരിക്കും ബിഎസ്എന്‍എല്‍ ഉപഭോക്താവിന്‍റെ കണക്ഷന്‍ പിന്‍വലിക്കുക. ഓണ്‍ലൈനില്‍ ബില്‍ അടയ്ക്കുന്നവര്‍ എളുപ്പ മാര്‍ഗങ്ങള്‍ക്കായി സെര്‍ച്ച് എന്‍ജിനില്‍ തിരയുമ്പോള്‍ ആദ്യം മുമ്പിലെത്തുന്നവയിലൊന്ന് പേടിഎമ്മാണ്. എന്നാല്‍ ഉപയോ ക്താക്കളില്‍നിന്ന് നിരന്തരമായി പരാതി ലഭിച്ചതോടെയാണ് പേ ടിഎം വഴി ബില്‍ അടയ്ക്കുന്നത് കമ്പനി നിരോധിച്ചത്.
ഫെബ്രുവരി 22മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു. പേ ടിഎമ്മുമായി ബിഎസ്എന്‍എല്ലിനു കരാറുകളൊന്നുമില്ലെന്ന് കമ്പനിയുടെ കേരളത്തിലെ ചീഫ് ജനറല്‍ മാനെജര്‍ എല്‍ അനന്തറാം വ്യക്തമാക്കി. മറ്റു വെബ്സൈറ്റുകളിലൂടെ ബിഎസ്എന്‍എല്‍ കണക്ഷന്‍ റീചാര്‍ജ് ചെയ്യുന്നതിലും നിരവധി പരാതികള്‍ ലഭിക്കുന്നതിനാല്‍ ഇതും സംബന്ധിച്ചും തീരുമാനത്തിലെത്തും. ബില്‍ അടയ്ക്കുന്നതിനും റീചാര്‍ജ് ചെയ്യുന്നതിനും ബിഎസ്എന്‍എല്ലിന്‍റെ ഔദ്യോഗിക വെബ്സൈറ്റിനെ ആശ്രയിക്കണമെന്നും കമ്പനി അറിയിച്ചു.



Recent News
  ഹോട്ടല്‍ ഭക്ഷണത്തിനുള്ള നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍

  അത്യപൂര്‍വ്വ ഓഫറുമായി ഇന്‍ഡിഗോ, ലഗ്ഗേജില്ലെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയും!

  ദീപാവലിക്ക് ഓഫര്‍ മേളയുമായി ഓണ്‍ലൈന്‍ കമ്പനികള്‍

  സിയാസ് എസ് ലോഞ്ചിംഗ് നടത്തി

  199 രൂപയുടെ പുതിയ ഓഫറുകളുമായി എയര്‍ടെല്‍

  അടിസ്ഥാന നിരക്കുകള്‍ കുറച്ച ബാങ്കുകള്‍ !

  യാത്രക്കാര്‍ക്ക് ഇരട്ടിമധുരവുമായി ഇന്‍ഡിഗോ

  എയര്‍ടെലിന്റെ കിടിലന്‍ ബോണസ്, 30 ജിബി ഫ്രീ!!

  ചെക്ക് ബുക്കുകളും ഐഎഫ്എസ്‌സി കോഡും സെംപ്റ്റംബര്‍ 30 നു ശേഷം അസാധുവാകുമെന്ന് എസ്ബിഐ

  പുതിയ സര്‍വീസുമായി എയര്‍ ഏഷ്യ

  ഗൂഗിളിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ്

  100 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

  എയര്‍യെല്‍ നല്‍കുന്നു, 5ജിബി അധിക ഡാറ്റ

  വരുന്നു, ബിഎസ്എന്‍എല്‍ 5 ജി!!

  അ‍ഞ്ചുരൂപയ്ക്ക് നാല് ജിബി ഡാറ്റ




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News