updated on:2016-02-27 12:59 PM
ജി.കെ.എസ്.എഫ്: സംസ്ഥാനതല പുരസ്‌കാരം കാസര്‍കോട് ജില്ലയ്ക്ക്

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 9-ലെ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാനതല പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ്‌ഷെരീഫ് ഏറ്റുവാങ്ങുന്നു
www.utharadesam.com 2016-02-27 12:59 PM,
കാസര്‍കോട്: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 9-ല്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാനതല പുരസ്‌കാരം കാസര്‍കോട് ജില്ലയ്ക്ക് ലഭിച്ചു. രജിസ്‌ട്രേഷനിലും കൂപ്പണ്‍ വിതരണത്തിലും ജില്ല മുന്നിലാണ്.
തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ്‌ഷെരീഫ് അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജി.കെ.എസ്.എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ്, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം. ജോസ് തയ്യില്‍, ജി.കെ.എസ്.എഫ് ജില്ലാ മാനേജര്‍ മോഹന്‍ പൊതുവാള്‍ പങ്കെടുത്തു. മെഗാ നറുക്കെടുപ്പില്‍ ജില്ലയില്‍ ലഭിച്ച 50,000/- രൂപയുടെ സമ്മാനത്തിന് അര്‍ഹമായ കൂപ്പണ്‍ നമ്പരും, വിതരണം ചെയ്ത സ്ഥാപനവും. 21628729-പി.എം. ഇലക്ട്രിക്കല്‍സ്, മാലോം. 21627321-വി ടെക് അലുമിനിയം ഫാബ്രിക്കേഷന്‍, മാലകല്ല്. 25379548-ശ്രീവിദ്യ ജ്വല്ലറി വര്‍ക്‌സ്, മുള്ളേരിയ. 26167076-മണവാട്ടി ടെക്‌റ്റൈല്‍സ് ആന്റ് എന്റര്‍പ്രൈസസ്, പാണത്തൂര്‍.Recent News
  വിമാനങ്ങളിൽ ഇന്റർനെറ്റ് ആ​ഗസ്തോടെ

  ചെറുകിട കാര്‍ വാങ്ങുന്നവര്‍ക്ക് ജൂലൈ മുതല്‍ പണി കിട്ടും

  വാനാക്രൈ മൂന്നാം പതിപ്പ് പുറത്ത്? സൈബർ പണിപ്പുരയിൽ ഉത്തര കൊറിയ

  രാജ്യത്തെ എടിഎമ്മുകള്‍ അടച്ചുപൂട്ടാൻ റിസർവ്വ് ബാങ്ക് നിർദ്ദേശം

  ഒടുവില്‍ മുട്ട് മടക്കി എസ്.ബി.ഐ’; പത്ത് എ.ടി.എം ഇടപാടുകള്‍ ഇനി മുതല്‍ സൗജന്യം -

  ചിരിക്കുന്ന മുഖവുമായി ബലൂഗ എക്സ്എൽ

  സ്റ്റേറ്റ് ബാങ്ക് ലയനം: സംസ്ഥാനത്തെ 197 ബ്രാഞ്ചുകൾ ലയിപ്പിച്ചു

  എസ്ബിഐയുടെ എടിഎം, ഓൺലൈൻ സേവനങ്ങൾ നാലു ദിനം തടസ്സപ്പെടും

  വൻ വിലക്കുറവിൽ നിസ്സാൻ ‘സണ്ണി’ സ്വന്തമാക്കാം

  ഗ്യാലക്‌സി S8 ലെ ഫീച്ചറുകൾ അമ്പരിപ്പിക്കുന്നത്

  ഐശ്വര്യം പ്രദാനം ചെയ്ത് അക്ഷയ തൃതീയ

  രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

  ഭീം ആപ്പില്‍ ഒരാളെ ചേര്‍ത്താല്‍ 10 രൂപ അക്കൗണ്ടിലെത്തും

  സേവിംഗ്‌സ് അക്കൗണ്ട് ദാതാക്കള്‍ക്ക് പാന്‍കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 30

  അമേസിന്റെ എതിരാളി ടാറ്റ ടിഗോര്‍ കേരളത്തില്‍
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News